★ ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?
രാജാ റാം മോഹൻ റോയ്(1828)
★ ആര്യസമാജം സ്ഥാപിച്ചതാര്?
സ്വാമി ദയാനന്ദസരസ്വതി(1875)
★ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ
സംഘടനയാണ്?
ഗോപാലകൃഷ്ണ ഗോഖലെ(1905)
★ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാര്?
സ്വാമി വിവേകാനന്ദൻ (1897)
★ പ്രാർഥനാ സമാജം സ്ഥാപിച്ചതാര്?
ആത്മറാം പാണ്ഡുരംഗ് (1867)
★ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ചക്രവർത്തി ആരായിരുന്നു?
ജോർജ് ആറാമൻ
★ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലമന്റ് ആറ്റ്ലി
★ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
മൗണ്ട്ബാറ്റൻ
★ ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
ശ്രീചിത്തിരതിരുനാൾ
★ ആരായിരുന്നു 'ദീനബന്ധു'?
സി.എഫ്. ആൻഡ്രൂസ്
★ 'ദേശബന്ധു' എന്നറിയപ്പെട്ടതാര്?
സി.ആർ. ദാസ്
★ ആരായിരുന്നു 'അതിർത്തിഗാന്ധി'?
ഖാൻ അബ്ദുൾ ഗഫാർ ഖാൻ
★ 'ലോക്നാന്യ' എന്നറിയപ്പെട്ടതാര്?
ബാലഗംഗാധര തിലകൻ
★ 'ഇന്ത്യയുടെ വന്ദ്യവയോധികൻ'
ആരാണ്?
ദാദാഭായ് നവറോജി
★ 'മഹാരാഷ്ട്ര സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടതാര്?
ഗോപാലകൃഷ്ണ ഗോഖലെ
★ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ അന്തരിച്ച ദേശീയ നേതാവാര്?
രാജാറാം മോഹൻ റോയ്
★ മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമരസേനാനിയാര്?
മൗലാന അബുൾകലാം ആസാദ്
★ 'ഇന്ത്യയുടെ നവോത്ഥാനനായകൻ' എന്നറിയപ്പെടുന്നതാര്?
രാജാറാം മോഹൻ റോയ്
★ സതി നിർത്തലാക്കിയ വർഷമേത്?
1829
★ സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കർത്താവാര്?
രാജാറാം മോഹൻ റോയ്
★ 'ഇന്ത്യയുടെ പിതാമഹൻ'
എന്നു വിളിക്കപ്പെട്ടതാര്?
സ്വാമി ദയാനന്ദ സരസ്വതി
★ ദയാനന്ദ സരസ്വതിയുടെ യഥാർഥനാമം എന്തായിരുന്നു?
മൂൽശങ്കർ
★ 'സത്യാർത്ഥപ്രകാശം' ആരുടെ കൃതിയാണ്?
ദയാനന്ദ സരസ്വതി
★ ആരുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത?
സ്വാമി വിവേകാനന്ദൻ
★ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഏതു ദിനമായി ആചരിക്കുന്നു?
ദേശീയ യുവജനദിനം
★ രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്?
ബേലൂർ മഠം
★ ചിക്കാഗോവിൽ നടന്ന ലോകമതപാർലമെന്റിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്?
1893
★ 'സാമ്പത്തികചോർച്ചാ സിദ്ധാന്തത്തിന്റെ' ഉപജ്ഞാതാവ് ആരായിരുന്നു?
ദാദാഭായ് നവറോജി
★ ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കിയതാര്?
ദാദാഭായ് നവറോജി
★ ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യത്തെ ഇന്ത്യാക്കാരൻ (ഏഷ്യാക്കാരൻ) ആര്?
ദാദാഭായ് നവറോജി
★ 1911-ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?
ജോർജ് അഞ്ചാമൻ
★ ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു?
കൊൽക്കത്ത
★ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്?
1911-ൽ
★ ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യാസന്ദർശനത്തിന്റെ സ്മരണാർഥം പണികഴിപ്പിക്കപ്പെട്ട സ്മാരകമേത്?
ഗേറ്റ് വേ ഓഫ് ഇന്ത്യ (മുംബൈ)
★ ഇംഗ്ലണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽനിന്ന് സ്ത്രീധനമായി ലഭിച്ച ഇന്ത്യയിലെ നഗരമേത്?
മുംബൈ
★ 1909-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏതു പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?
മിന്റോ മോർലി ഭരണപരിഷ്കാരങ്ങൾ
★ നിയമനിർമാണ സമിതികളിൽ സാമുദായികാടിസ്ഥാനത്തിൽ പ്രാതിനിധ്യം ഏർപ്പെടുത്തിയ ആദ്യത്തെ ബ്രിട്ടീഷ് പരിഷ്കാരം ഏതായിരുന്നു?
മിന്റോ മോർലി ഭരണ പരിഷ്കാരങ്ങൾ
★ 1919 ലെ ഗോവെര്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്?
മൊണ്ടേഗു - ചെംസ്ഫോര്ഡ് പരിഷ്‌കാരങ്ങൾ
★ കേന്ദ്രത്തിൽ ആദ്യമായി ദ്വിമണ്ഡല നിയമനിർമാണസഭ നിലവിൽ വരാൻ കാരണമായ നിയമം ഏതായിരുന്നു?
മൊണ്ടേഗു-ചെംഫോർഡ് പരിഷ്കാരങ്ങൾ
★ ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?
1935-ലെ ഗവമെന്റ് ഓഫ് ഇന്ത്യാ ആക്ട്
★ ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?
1905 ഒക്ടോബർ 16
★ 'കേസരി, മറാത്ത' എന്നീ പ്രതങ്ങൾ ആരംഭിച്ചതാര്?
ബാലഗംഗാധര തിലകൻ
★ മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്?
ബാലഗംഗാധര തിലകൻ
★ ബ്രിട്ടീഷുകാർ 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്നു വിശേഷിപ്പിച്ചതാരെ?
ബാലഗംഗാധര തിലകനെ
★ 1906 ഡിസംബർ 30-ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?
ധാക്കയിൽ
★ മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ?
ആഗാഖാൻ, നവാബ് സലിമുള്ള
★ ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ലവ സംഘടനയേത്?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
★ ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്?
1931 മാർച്ച് 23
★ 'ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡർ' എന്നു വിളിക്കപ്പെട്ടതാര്?
മുഹമ്മദാലി ജിന്ന
★ ഇന്ത്യൻ സിവിൽ സർവീസ് വിജയിച്ച ആദ്യത്തെ ഇന്ത്യാക്കാരനാര്?
സത്യേന്ദ്രനാഥ ടാഗോർ
★ ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്തുനിന്നാണ്?
അയർലൻഡ്
★ ഇന്ത്യയിലെ ഹോംറൂൾ ലീഗുകളുടെ സ്ഥാപകർ ആരൊക്കെയായിരുന്നു?
ആനി ബസന്റ്, ബാലഗംഗാധര തിലകൻ (1916)
★ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ
നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി 9
★ ഗാന്ധിജിയുടെ ഇന്ത്യയിലെ
ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു?
ചമ്പാരൻ സത്യാഗ്രഹം (1917)
★ ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്?
ജോൺ റസ്ക്കിന്റെ 'അൺ ടു ദിസ് ലാസ്റ്റ്'
★ ഗാന്ധിജിയുടെ ഇന്ത്യയിലെ
ആദ്യത്തെ നിരാഹാരസമരം
ഏതായിരുന്നു?
അഹമ്മദാബാദിൽ (1918)
★ സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
സി.ആർ. ദാസ്, മോട്ടിലാൽ നെഹ്റു
★ അഖിലേന്ത്യാ ഖിലാഫത്ത്
കമ്മിറ്റി രൂപംകൊണ്ടതെന്ന്?
1919
★ ഗാന്ധിജി നിസ്സഹകരണസമരം
നിർത്തിവെക്കാനുള്ള കാരണമെന്ത്?
ചൗരി ചൗരാ സംഭവം (1922)
★ സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയതെന്ന്?
1928 ഫിബ്രവരി 3
★ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
1919 ഏപ്രിൽ 13
★ വ്യക്തികളെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാനും തടവിൽവെക്കാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമമേത്?
റൗലറ്റ് നിയമം
★ ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
റൗലറ്റ് നിയമം
★ ജാലിയൻ വാലാ ബാഗ് ഇപ്പോൾ
എത് സംസ്ഥാനത്തിലാണ്?
പഞ്ചാബ്
★ 'സാരേ ജഹാംസെ അച്ഛാ'
എന്ന ദേശഭക്തിഗാനം രചിച്ചതാര്?
മുഹമ്മദ് ഇക്ബാൽ
★ ദണ്ഡിമാർച്ച് വേളയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ചിരുന്ന ഗാനമേത്?
രഘുപതി രാഘവ രാജാറാം
★ രഘുപതി രാഘവ രാജാറാം
എന്ന ഭജനയ്ക്ക് സംഗീതാ
നൽകിയതാര് ?
വിഷ്ണു ദിഗംബർ പലുസ്കാർ
★ ഗാന്ധിജിക്ക് പ്രിയങ്കരമായിരുന്ന "വൈഷ്ണവ ജന തോ" എന്ന കീർത്തനം രചിച്ചതാര്?
നരസിംഹ മേത്ത
★ ഗാന്ധി-ഇർവിൻ ഉടമ്പടി എന്നായിരുന്നു?
1931 മാർച്ച്
★ ഗാന്ധിജിയെ 'അർധനഗ്നനായ
ഫക്കീർ' എന്നു വിളിച്ചതാര്?
വിൻസ്റ്റൺ ചർച്ചിൽ
★ ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ
എന്തൊക്കെ?
യങ് ഇന്ത്യ, ഹരിജൻ
★ കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
രാംസേ മക്ഡൊണാൾഡ്
★ ഓഗസ്റ്റ് ഓഫർ മുന്നോട്ടുവെച്ച
വൈസ്രോയിയാര്?
ലിൻലിത്ഗോ
★ ഗാന്ധിജി വ്യക്തിസത്യാഗ്രഹത്തിന് രൂപംനൽകിയത് എന്ന്?
1940
★ വ്യക്തിസത്യാഗ്രഹത്തിന് ആദ്യം തിരഞ്ഞെടുത്തത് ആരെ?
വിനോബാ ഭാവെയെ
★ ക്രിപ്സ് ദൗത്യം ഇന്ത്യയിലെത്തിയത് എന്ന്?
1942 മാർച്ച്
★ 'പിൻതീയതിയിട്ട ചെക്ക്' എന്ന്
ഗാന്ധിജി വിശേഷിപ്പിച്ചത്
എന്തിനെ?
ക്രിപ്സ് ദൗത്യത്ത
★ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്?
1942 ഓഗസ്റ്റ് 8
★ 'ഗാന്ധിജിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ' എന്നറിയപ്പെട്ടതാര്?
സി. രാജഗോപാലാചാരി
★ 1945 ജൂണിൽ സിംലാ കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയിയാര്?
വേവൽ പ്രഭു
★ സുഭാഷ് ചന്ദ്രബോസ് ജനിച്ചത് എവിടെ?
1897 ജനുവരി 23-ന് കട്ടക്കിൽ
★ അലഹാബാദിലെ ആനന്ദഭവനം ആരുടെ ജന്മഗൃഹമായിരുന്നു?
ജവഹർലാൽ നെഹ്റുവിന്റെ
★ 1939-ൽ സുഭാഷ് ചന്ദ്രബോസ്
കോൺഗ്രസ് വിട്ടശേഷം രൂപം
നൽകിയ രാഷ്ട്രീയപാർട്ടിയേത്?
ഫോർവേഡ് ബ്ലോക്
★ ഇന്ത്യൻ നാഷണൽ ആർമി
(ആസാദ് ഹിന്ദ് ഫൗജ്) രൂപം
കൊണ്ട വർഷമേത്?
1942
★ സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ
നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്?
1943
★ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്
ലീഗിന്റെ സ്ഥാപകനാര്?
റാഷ് ബിഹാരി ബോസ്
★ സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
സി.ആർ. ദാസ്
★ 1946-ലെ നാവികകലാപം ആരംഭിച്ചത് എവിടെ?
മുംബൈ
★ അധികാരക്കൈമാറ്റം ചർച്ചചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്?
കാബിനറ്റ് മിഷൻ
★ കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത് എന്ന്?
1946
★ കാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു ?
പെത്വിക് ലോറൻസ്, സ്റ്റഫോഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ
★ പ്രത്യേക രാജ്യം വേണമെന്ന
പ്രമേയം മുസ്ലിം ലീഗ് പാസാക്കിയത് എന്ന്?
1940 മാർച്ച് (ലാഹോർ പ്രമേയം)
★ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റത് എന്ന്?
1946 സെപ്റ്റംബർ 2
★ മുസ്ലിം ലീഗ് പ്രത്യക്ഷ സമര ദിനമായി ആചരിച്ചത് എന്ന്?
1946 ഓഗസ്റ്റ് 16
★ ഇന്ത്യൻ സ്വാതന്ത്യനിയമം ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത് എന്ന്?
1947 ജൂലായ് 16
വിശേഷണങ്ങൾ
★ 'ഗാന്ധിജിയുടെ രാഷ്ട്രീയഗുരു'
എന്നറിയപ്പെട്ടതാര്?
ഗോപാലകൃഷ്ണ ഗോഖലെ
★ ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ആരായിരുന്നു?
മഹാഗോവിന്ദ റാനഡെ
★ 'വേഷം മാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
ഗോപാലകൃഷ്ണ ഗോഖലയെ
★ 'ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നീ
വിശേഷണങ്ങൾ ഉണ്ടായിരുന്നതാർക്ക്?
ഗോപാലകൃഷ്ണ ഗോഖലയ്ക്ക്
★ 'രാഷ്ട്രപിതാവ് ' എന്നു ഗാന്ധിജിയെ വിളിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
★ 'നേതാജി' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?
ഗാന്ധിജി
★ 'മഹാത്മ' എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
ടാഗോർ
★ 'ഗുരുദേവ് 'എന്ന് ടാഗോറിനെ വിളിച്ചതാര്?
ഗാന്ധിജി
★ 'ഇന്ത്യയുടെ ഋതുരാജൻ' എന്നു ടാഗോർ വിശേഷിപ്പിച്ചതാരെ?
നെഹ്റുവിനെ
★ 'സർദാർ' എന്ന സ്ഥാനപ്പേര് വല്ലഭായി പട്ടേലിന് നൽകിയതാര്?
ഗാന്ധിജി
★ 'ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി' എന്നറിയപ്പെട്ടതാര്?
ദാദാഭായ് നവറോജി
★ 'ഇന്ത്യൻ ദേശീയതയുടെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നതാര്?
ദാദാഭായ് നവറോജി
Post a Comment