◆ 1947 ആഗസ്റ്റ് 14-ന് അർധരാത്രിയിൽ ചേർന്ന ഭരണഘടനാ നിർമാണസഭയിൽ 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന വിഖ്യാത പ്രസംഗം നടത്തി.
◆ ജന്മദിനം നവംബർ 14 (1889). നവംബർ 14 - ലോക പ്രമേഹദിനം.
◆ കുടുംബവസതി: അലഹാബാദിലെ ആനന്ദഭവൻ
◆ 1912-ലെ ബങ്കിപ്പൂർ സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്തു.
◆ 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷൻ.
◆ 'പൂർണ സ്വരാജ്' പ്രഖ്യാപനം.
◆ 1946 ഡിസംബർ 13-ന് ഭരണഘടനാ നിർമാണസഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ഇത് പിന്നെ ആമുഖമായി മാറി.
◆ 'ആമുഖത്തിന്റെ ശില്പി'
◆ 'ഇന്ത്യയുടെ വിദേശനയത്തിന്റെ ശില്പി'
◆ ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ. ഗമാൽ അബ്ദുൾ നാസർ (ഈജിപ്ത് പ്രസിഡന്റ്), മാർഷൽ ടിറ്റോ (യുഗോസ്ലാവിയൻ പ്രസിഡന്റ്) എന്നിവരാണ് മറ്റു സ്ഥാപക നേതാക്കൾ.
◆ ക്വിറ്റ് ഇന്ത്യ സമരകാലത്ത് അറസ്റ്റിലായതിനെ ത്തുടർന്ന് മൂന്നുവർഷം ജയിൽവാസം.
◆ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി.
◆ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി (17 വർഷം) (1947 മുതൽ 1964 വരെ)
◆ അധികാരത്തിലിരിക്കെ മരണമടഞ്ഞ ആദ്യ പ്രധാനമന്ത്രി (1964 മെയ് 27-ന് അന്തരിച്ചു)
◆ 1954 ഏപ്രിൽ 29-ന് ചൈനയുമായി പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ചു (ചൗ ഇൻ ലായ്-ചൈനീസ് പ്രധാനമന്ത്രി)
◆ 1960-ൽ പാകിസ്താനുമായി സിന്ധു നദീജല കരാറിൽ ഒപ്പുവെച്ചു.
◆ അവിശ്വാസപ്രമേയത്തെ നേരിട്ട ആദ്യ പ്രധാനമന്ത്രി. അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ജെ.ബി. കൃപലാനി, 1963-ൽ.
◆ നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചു.
◆ 'ചാണക്യ' എന്ന തൂലികാനാമത്തിൽ എഴുതി.
◆ 1952 ജൂലായ് 24-ന് ഷെയ്ക്ക്-അബ്ദുല്ലയുമായി കശ്മീർ കരാറിൽ ഒപ്പുവെച്ചു.
◆ 1962-ലെ ആദ്യ ദേശീയ അടിയന്തരാവസ്ഥക്കാലത്തെ പ്രധാനമന്ത്രി.
◆ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് കേരള മന്ത്രിസഭയെ പിരിച്ചുവിടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി.
◆ ആസൂത്രണകമ്മീഷന്റെ ആദ്യ ചെയർമാൻ.
◆ ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി (1955)
◆ ഭാരത് സേവക് സമാജ് - ദേശീയ ബാലഭവൻ എന്നിവയുടെ സ്ഥാപകൻ.
◆ പാകിസ്താനിൽ സന്ദർശനം നടത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
◆ കേരള നിയമസഭയെ അഭിസംബോധനചെയ്ത ആദ്യ പ്രധാനമന്ത്രി.
◆ ഡൽഹിയിലെ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയ പതാക ഉയർത്തിയ രാഷ്ട്രീയ നേതാവ്.
◆ 'ഋതുരാജൻ' എന്ന് ടാഗോർ വിശേഷിപ്പിച്ചു.
◆ കുട്ടികൾ 'ചാച്ചാജി' എന്ന് ബഹുമാനപൂർവം വിളിച്ചിരുന്നു.
◆ 'പഞ്ചായത്തീരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നാഗൂരിൽ പഞ്ചായത്തീരാജ് ഉദ്ഘാടനംചെയ്തു.
◆ 'ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ' എന്ന് വിൻസ്റ്റൻ ചർച്ചിൽ വിശേഷിപ്പിച്ചു.
◆ ഏഷ്യാറ്റിക് ഗെയിംസിന് 'ഏഷ്യൻ ഗെയിംസ്' എന്ന പേര് നൽകി.
◆ ഷെയ്ക്ക് അബ്ദുല്ലയെ 'കശ്മീർ സിംഹം' എന്ന് വിശേഷിപ്പിച്ചു.
◆ 'മണിപ്പൂരിനെ ഇന്ത്യയുടെ രത്നം', 'ശിവകാശിയെ കുട്ടി ജപ്പാൻ', 'ഊട്ടിയെ മലകളുടെ റാണി' എന്നിങ്ങനെ വിശേഷിപ്പിച്ചു.
◆ 'അണക്കെട്ടുകളെ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ' എന്ന് വിശേഷിപ്പിച്ചു.
◆ അപ്സര ന്യൂക്ലിയർ റിയാക്ടറിന് ആ പേരു നൽകി.
◆ എട്ടുതവണ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
◆ 'ഇന്ത്യയെ കണ്ടെത്തൽ', 'ലോക ചരിത്രാവലോകനം','ഒരു അച്ഛൻ മകൾക്ക് അയച്ച കത്തുകൾ' എന്നിവ രചിച്ചു.
◆ 'ശാന്തിവനം'- സമാധിസ്ഥലം
◆ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
◆ സമാധാന നൊബേലിന് നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
◆ കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കാൻ മുൻ കൈയെടുത്ത പ്രധാനമന്ത്രി.
◆ ടൈം മാഗസിൻ കവർപേജിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
◆ ജന്മശതാബ്ദി പ്രമാണിച്ച് ആരംഭിച്ച തീവണ്ടി സർവീസുകളാണ് 'ശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ'.
Post a Comment