Bookmark

INDIAN HISTORY


ഇന്ത്യാ ചരിത്രം

യൂറോപ്യന്മാരുടെ വരവിനുശേഷം

★ യൂറോപ്പിൽ ആദ്യമായി നിലവിൽ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ
കമ്പനി

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷമേത്?

1600

★ യൂറോപ്പിൽ 1602-ൽ സമാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാകമ്പനിയേത്?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ്?

1616

★ പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സമാപിച്ചത് ഏത് വർഷമാണ്?

1628

★ 1664-ൽ സ്ഥാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി ഏത് രാജ്യക്കാരുടെതാണ്?

ഫ്രഞ്ച്

★ സ്വീഡിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷമേത്?

1731

★ ഏറ്റവും ഒടുവിലായി (1776-ൽ )
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച യൂറോപ്യന്മാർ ആരാണ്?

ഓസ്ട്രിയ

★ ലോകത്തിലെ ആദ്യത്ത ബഹുരാഷ്ട്ര കമ്പനിയായി അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ ലോകത്തിൽ ആദ്യമായി സ്റ്റോക്കുകൾ പുറപ്പെടുവിച്ച കമ്പനിയേത്?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ പാപ്പരായതിനെ തുടർന്ന് 1799 ഡിസംബറിൽ പ്രവർത്തനം നിലച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്?

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്ന പ്രധാന ഏഷ്യൻ പ്രദേശമേത്?

ഇൻഡൊനീഷ്യ

★ പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് രൂപം നൽകിയ രാജാവാര്?

ഫിലിപ്പ് രണ്ടാമൻ

★ പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവർത്തനം നിലച്ച വർഷമേത്?

1633

★ 1730-ൽ 'ഏഷ്യാറ്റിക് കമ്പനി' എന്ന പേരിൽ പുനഃസമാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ നാഗപട്ടണം, സെറാംപുർ, നിക്കോബാർ ദ്വീപുകൾ എന്നീ പ്രദേശങ്ങൾ 200 വർഷങ്ങളോളം നിയന്ത്രണത്തിൽ വെച്ചിരുന്ന യൂറോപ്യൻ കമ്പനിയേത്?

ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ ജീൻ ബാപ്റ്റിസ്റ്റ് കോൾബെർട്ട് രൂപകൽപ്പന ചെയ്ത ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ കോളിൻ കാംപ്ബെൽ സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

സ്വീഡിഷ് ഈസ്റ്റ് ഇന്ത്യാകമ്പനി

★ വില്യം ബോൾട്ട്സ് സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

ഓസ്ട്രിയൻ ഈസ്റ്റ് ഇന്ത്യാ കമ്പനി

★ 'ജോൺ കമ്പനി' എന്ന് അറിയപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്?

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പിരിച്ചുവിട്ട വർഷമേത്?

1874

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ നൽകിയ ഭരണാധികാരിയാര്?

എലിസബത്ത്-1

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപംകൊള്ളുമ്പോൾ ഇന്ത്യയിലെ പ്രബലനായ ഭരണാധികാരി ആരായിരുന്നു?

അക്ബർ

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജാവ്/രാജ്ഞി ഏറ്റെടുത്ത വർഷമേത്?

1858

★ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി
പ്രവർത്തനം തുടങ്ങിയതെവിടെ?

ലണ്ടനിൽ

★ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു?

ആംസ്റ്റർഡാം

★ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം
എത്രവർഷം നീണ്ടുനിന്നു?

190 വർഷം

★ ഇന്ത്യയിൽ ആദ്യമെത്തിയ യൂറോപ്യന്മാരാര്?

പോർച്ചുഗീസുകാർ

★ ഏറ്റവുമൊടുവിൽ ഇന്ത്യ വിട്ടുപോയ യൂറോപ്യന്മാരാര്?

പോർച്ചുഗീസുകാർ

★ ഇന്ത്യയിൽ ആദ്യമെത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരാണ്?

റാൽഫ് ഫിച്ച്

★ ഇന്ത്യയിലെ ഏതു ചക്രവർത്തിയുടെ സദസ്സിലേക്കാണ് 1591-ൽ റാൽഫ് ഫിച്ച് എത്തിയത്?

അക്ബറുടെ

★ 'മാർഗദർശിയായ ഇംഗ്ലീഷുകാരൻ' എന്ന് അറിയപ്പെടുന്നതാര്?

റാൽഫ് ഫിച്ച്

★ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ പ്രതിനിധാനം ചെയ്ത് ഇന്ത്യയിൽ ആദ്യമെത്തിയത് ആരാണ്?

ക്യാപ്റ്റൻ വില്യം ഹോക്കിൻസ്

★ 1608 ഓഗസ്റ്റിൽ ക്യാപ്ടൻ വില്യം ഹോക്കിൻസിനെ ഇന്ത്യയിലേക്കയച്ച ഇംഗ്ലണ്ടിലെ രാജാവാരായിരുന്നു?

ജെയിംസ് ഒന്നാമൻ

★ ഏത് മുഗൾ ചക്രവർത്തിയുടെ സദസ്സിലാണ് ക്യാപ്റ്റൻ വില്യം ഹോക്കിൻസെത്തിയത്?

ജഹാംഗീറിന്റെ

★ 1615-18 കാലത്ത് ജഹാംഗീർ ചക്രവർത്തിയുടെ സദസ്യനായിരുന്ന ഇംഗ്ലീഷുകാരനാര്?

സർ തോമസ് റോ

★ 1612-ൽ ഇംഗ്ലീഷുകാർ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി തുറന്നത് എവിടെയാണ്?

സൂററ്റിൽ

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യത്തെ നിയമമേതായിരുന്നു?

1773-ലെ റെഗുലേറ്റിങ് ആക്ട്

★ ബ്രിട്ടീഷ് ഇന്ത്യയിൽ ഗവർണർ ജനറൽ പദവി സൃഷ്ടിക്കപ്പെട്ടത് ഏതു നിയമത്തോടെയാണ്?

1773-ലെ റെഗുലേറ്റിങ് ആക്ട്

★ ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഇന്ത്യയിലെ വ്യാപാരത്ത
അവസാനിപ്പിക്കാൻ കാരണമായ നിയമമേത്?

1813-ലെ ചാർട്ടർ നിയമം

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് ഇന്ത്യയിൽ നിർണായക സ്വാധീനം നേടിക്കൊടുത്ത യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

★ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തതെന്നാണ്?

1858-ലെ ഗവൺമെന്റ് ഓഫ്
ഇന്ത്യാ ആക്ടിലൂടെ

★ 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നു വിളിക്കപ്പെട്ടതാര്?

റോബർട്ട് ക്ലൈവ്

★ 'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെട്ടതാര്?

വെല്ലസ്ലി

★ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

വാറൻ ഹോസ്റ്റിങ്സ്

★ ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
ആരായിരുന്നു?

കാനിങ്

★ ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?

കാനിങ്

★ ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?

മൗണ്ട് ബാറ്റൻ

★ സ്വത്രന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?

മൗണ്ട് ബാറ്റൻ

★ സ്വത്രന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ ആരാണ്?

സി. രാജഗോപാലാചാരി

★ ഇന്ത്യാക്കാരനായ ഏക ഗവർണർ ജനറൽ ആരായിരുന്നു?

സി. രാജഗോപാലാചാരി

★ ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച്മെന്റ് നടപടിക്കു വിധേയനാക്കിയ ഏക ഗവർണർ ജനറൽ ആരാണ്?

വാറൻ ഹേസ്റ്റിങ്സ്

★ ഇന്ത്യയിൽവെച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി ആരാണ്?

മേയോ

★ വൈസ്രോയി മേയോ വധിക്കപ്പെട്ടത് എവിടെവെച്ചാണ്?

ആൻഡമാനിൽ

★ ബംഗാൾ വിഭജനം നടത്തിയ
വൈസ്രോയിയാര്?

കൾസൺ

★ ബംഗാൾ വിഭജനം റദ്ദുചെയ്ത വൈസ്രോയി ആര്?

ഹാർഡിഞ്ച്

★ 'ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്' എന്നറിയപ്പെട്ട വൈസ്രോയിയാര്?

റിപ്പൺ

★ സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആരാണ്?

വെല്ലസ്ലി

★ സതി നിരോധിച്ച ഗവർണർ ജനറൽ ആര്?

വില്യം ബെന്റിക്ക്

★ ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറലാര്?

ഡൽഹൗസി

★ ഇന്ത്യയിൽ റെയിൽവേ ആരംഭിക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു?

ഡൽഹൗസി

★ ഒന്നാം സ്വാതന്ത്രസമരകാലത്തെ ഗവർണർ ജനറൽ
ആരായിരുന്നു?

കാനിങ്

★ നാട്ടുഭാഷാ പത്രമാരണനിയമം
നടപ്പിലാക്കിയ വൈസ്രോയിയാര്?

ലിട്ടൺ

★ കോൺഗ്രസിന്റെ രൂപവത്കരണകാലത്ത് വൈസ്രോയി ആരായിരുന്നു?

ഡഫറിൻ

★ ജാലിയൻവാലാബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി ആരാണ്?

ചെംസ്ഫോർഡ്

★ ക്വിറ്റ് ഇന്ത്യാസമരകാലത്തെ വൈസ്രോയി ആരായിരുന്നു?

ലിൻലിത്ത് ഗോ

★ ഇന്ത്യയിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായി നടന്ന യുദ്ധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?

കർണാട്ടിക്ക് യുദ്ധങ്ങൾ

★ 1948-ലെ എയ്ക്സ്-ലാ-ഷാപെ ലെ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത്?

ഒന്നാം കർണാട്ടിക്ക് യുദ്ധം

★ രണ്ടാം കർണാട്ടിക്ക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധിയേത്?

പോണ്ടിച്ചേരി സന്ധി (1794)

★ ഏത് സന്ധിയിലൂടെയാണ് മൂന്നാം കർണാട്ടിക്ക് യുദ്ധം അവസാനിച്ചത്?

പാരീസ് സന്ധി (1763)

★ ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആധിപത്യം
തകർത്ത വാണ്ടിവാഷ് യുദ്ധം നടന്നത് ഏതു വർഷം?

1760

★ ഇംഗ്ലീഷുകാരുടെ സെന്റ് ജോർജ് കോട്ട എവിടെയായിരുന്നു?

ചെന്നൈ

★ കൊൽക്കത്തയിൽ ഫോർട്ട് വില്യം നിർമിച്ച യുറോപ്യന്മാരാര്?

ഇംഗ്ലീഷുകാർ

★ ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?

സത്താറ (1848)

★ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലാക്കിയ നിയമമേത് ?

1858-ലെ ഇന്ത്യാ ഗവൺമെന്റ്
ആക്ട്

★ 1858 -ലെ ഇന്ത്യാ ഗവൺമെന്റ്
ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?

ലോർഡ് പൽമേഴ്സ്റ്റൺ

Post a Comment

Post a Comment