Bookmark

സ്വദേശി പ്രസ്ഥാനം


★ സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം? 

1905 ഓഗസ്റ്റ് 7 

★ സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര്?

 വന്ദേമാതരം മൂവ്മെന്റ്

★ സ്വദേശി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?

 വന്ദേമാതരം 

★ സ്വദേശി  പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം? 

വിദേശ വസ്തുക്കളുടെ ബഹിഷ്ക്കരണവും, സ്വദേശി വസ്തുക്കളുടെ പ്രോത്സാഹനവും

★ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യക്തി?  

കൃഷ്ണകുമാർ മിത്ര

★ കൃഷ്ണകുമാർ മിത്ര തന്റെ ആശയം പ്രചരിപ്പിച്ച പത്രം? 

സഞ്ജീവനി

★ സഞ്ജീവനി പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ?

കൃഷ്‌ണ കുമാർ മിത്ര

★ സ്വദേശി  പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ് പത്രങ്ങൾ?

 ബന്ദേമാതരം, അമൃത ബസാർ പത്രിക, ദി സ്റ്റേറ്റ്സ്മാൻ, യുഗാന്തർ

★ സ്വദേശമിത്രം പത്രം സ്ഥാപിച്ചത്?

 ജി സുബ്രഹ്മണ്യ അയ്യർ

★ ബംഗാളിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ?

അരബിന്ദോ ഘോഷ്, പി.സി.റോയ്, രബീന്ദ്രനാഥ് ടാഗോർ

★ സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച പരമ്പരാഗത നൃത്തരൂപം? 

 ജാത്ര

★ ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി രൂപം കൊണ്ട പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം 

★ സ്വദേശി  പ്രസ്ഥാനത്തിന്റെ ഫലമായി ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത്? 

പി.സി.റോയ്

★ സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്? 

ബംഗാൾ വിഭജനം

★ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടത്തി പ്രതിഷേധിച്ച ദേശീയ പ്രസ്ഥാനം?

 ഇന്ത്യൻ നാഷണൽ കോൺഗ്രസ്

★ സ്വദേശി പ്രസ്ഥാനത്തെത്തുടർന്ന് പരസ്യമായി ആലപിക്കുന്നതിൽ നിന്ന് ഭരണാധികാരികൾ തടഞ്ഞ ഇന്ത്യൻ സ്വതന്ത്രസമരഭടന്മാരുടെ സമരഗീതം? 

വന്ദേമാതരം 

★ വന്ദേമാതരം രചിച്ചത്?

ബങ്കിംചന്ദ്ര ചാറ്റർജി 

★ സ്വദേശി പ്രസ്ഥാനം രൂപംകൊണ്ടത് ഏത് വൈസ്രോയിയുടെ കാലത്താണ്? 

കഴ്‌സൺ പ്രഭു 

★ സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച രണ്ട് സംഘടനകൾ?

 വന്ദേമാതരം സമ്പ്രദായം, സ്വദേശി സംഘം

★ സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ആരംഭിച്ച ഉത്പന്ന നിർമാണശാലയായ 'ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ്' സ്ഥാപിച്ചതാര്? 

പ്രഫുല്ല ചന്ദ്ര റേ 

★ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി (തമിഴ്നാട്) സ്ഥാപിച്ചത്?

വി.ഒ ചിദംബരം പിള്ള

★ മഹാരാഷ്ട്രയിൽ സ്വദേശി പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ദേശീയ നേതാവ്? 

ബാലഗംഗാധര തിലക്

★ പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ലാലാ ലജ്പത് റായി 

★ ഡൽഹിയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

സയ്യിദ് ഹൈദർ റാസ 

★ മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

വി ഒ ചിദംബരം പിള്ള 

★ ആന്ധ്രയിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

ഹരിസർ വട്ടം റാവു

★ സ്വദേശി വസ്ത്ര പ്രചാരണസഭ സ്ഥാപിച്ചത്?

ബാലഗംഗാധര തിലക്

★ സ്വദേശി മണ്ഡലി സമിതിയുടെ സ്ഥാപകൻ?

ചിത്തരഞ്ജൻ ദാസ്

★ സ്വദേശി ബാന്ധവ സമിതിയുടെ സ്ഥാപകൻ?

അശ്വിനികുമാർ ദത്ത

★ ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം

★ ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനായി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത്?

 രബീന്ദ്രനാഥ്‌ ടാഗോർ

★ രാഖിബന്ധൻ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്വദേശി പ്രസ്ഥാനം

★ രാഖിബന്ധൻ ദിനമായി ആചരിച്ചത്?

ഒക്ടോബർ 16 

★ സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'അമർ സോനാർ ബംഗ്ലാ' എന്ന ഗാനം രചിച്ചത്?

രവീന്ദ്രനാഥ് ടാഗോർ

★ ടാറ്റാ ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായതെവിടെ?

മഹാരാഷ്ട്ര

★ സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർഥം 2015 മുതൽ ദേശീയ കൈത്തറി ദിനമായി ആചരിക്കുന്ന ദിവസം? 

ഓഗസ്റ്റ് 7

സ്വദേശി  പ്രസ്ഥാനത്തിന് വിവിധ സ്ഥലങ്ങളിൽ നേതൃത്വം കൊടുത്തവർ

● പഞ്ചാബ് :- ലാലാലജ്പത്ത് റായ്

● ഡൽഹി :- സയ്യിദ് ഹൈദർ റാസാ

● മദ്രാസ് :- വി. ഒ. ചിദംബരം പിള്ള

● മഹാരാഷ്ട്ര :- ബാലഗംഗാധര തിലക്

● ആന്ധ്രാ :- ഹാരിസർവട്ടം റാവു
Post a Comment

Post a Comment