Bookmark

പ്രവൃത്തി (Work)


★ ഒരു വസ്തുവിൽ ബലം പ്രയോഗിക്കുന്നതിന്റെ ഫലമായി ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് 

(A) ഊർജം

(B) ബലം

(C) സ്ഥാനാന്തരം

(D) പ്രവൃത്തി

Answer : (D) പ്രവൃത്തി

◆ പ്രവൃത്തിയുടെ യൂണിറ്റ്

 ജൂൾ 
 
◆ ഒരു വസ്തുവിൽ F ന്യൂട്ടൺ ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ ബലത്തിന്റെ ദിശയിൽ 'S' മീറ്റർ സ്ഥാനാന്തരം ഉണ്ടായെങ്കിൽ ആ ബലം ചെയ്ത പ്രവൃത്തി

W = FxS (പ്രവൃത്തി = ബലം × സ്ഥാനാന്തരം)

◆ 100 g മാസുള്ള ഒരു വസ്തുവിനെ 1m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ്

ഒരു ജൂൾ 

■ തറയിലിരിക്കുന്ന ഒരു വസ്തുവിനെ വലിക്കുമ്പോൾ ബലം പ്രയോഗിക്കുന്ന ദിശയിൽ വസ്തുവിന് സ്ഥാനാന്തരമുണ്ടായെങ്കിൽ ഈ ബലം ചെയ്ത പ്രവൃത്തി പോസിറ്റീവ് ആണ്. തറ പ്രയോഗിച്ച ഘർഷണബലം ചെയ്ത പ്രവൃത്തി നെഗറ്റീവാണ്.

■ ഒരു വസ്തുവിനെ ഒരു പരന്ന പ്രതലത്തിലുടെ വലിച്ച് നിക്കുമ്പോൾ നാം കൊടുക്കുന്ന ബലം
ചെയ്യുന്ന പ്രവൃത്തി പോസിറ്റീവും ആ വസ്തുവിൽ ഘർഷണബലം ചെയ്യുന്ന പ്രവൃത്തി നെഗറ്റീവും ആയിരിക്കും.

■ ഒരു ഭാരമുള്ള വസ്തുവിൽ ബലം പ്രയോഗിച്ചാൽ അതിന് സ്ഥാനമാറ്റം സംഭവിച്ചില്ലായെങ്കിൽ പ്രവൃത്തി പുജ്യമായിരിക്കും.

■ വർത്തുള പാതയിൽ ചലിക്കുന്ന വസ്തുവിൽ നടക്കുന്ന പ്രവൃത്തി പുജ്യമാണ്.

■ ഏതൊരു വസ്തുവിലും ചെയ്യപ്പെടുന്ന പ്രവ്യത്തി അതിന്റെ ഊർജമായി സംഭരിക്കപ്പെടുന്നു. ഇതിനെ വർക്ക് എൻർജി തിയറി എന്ന് വിളിക്കുന്നു.
Post a Comment

Post a Comment