◆ ശരിരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും നാഡീവ്യവസ്ഥയാണ്.
◆ മസ്തിഷ്കം, സുഷുമ്ന, നാഡികൾ എന്നിവ ചേരുന്നതാണ് നാഡീ വ്യവസ്ഥ.
★ നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകം
ന്യൂറോൺ
★ നാഡീവ്യവസ്ഥയുടെ രണ്ട് വിഭാഗങ്ങൾ
കേന്ദ്രനാഡീവ്യവസ്ഥ, പെരിഫെറൽ നാഡീ വ്യവസ്ഥ
★ മസ്തിഷ്കം, സുഷുമ്ന എന്നിവ അടങ്ങുന്ന നാഡി വ്യവസ്ഥ
കേന്ദ്രനാഡീവ്യവസ്ഥ
★ 12 ജോഡി ശിരോനാഡികളും, 31 ജോഡി സുഷുമ്നാ നാഡികളും ചേർന്ന നാഡീവ്യവസ്ഥ
പെരിഫെറൽ നാഡീവ്യവസ്ഥ
★ നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോൺ (നാഡി
തന്തുക്കളുടെ കൂട്ടം) ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്ന വ്യവസ്ഥ
സിംപതറ്റിക് വ്യവസ്ഥ
★ മസ്തിഷ്കത്തിൽ നിന്നും സുഷുമ്നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളിൽ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്ന വ്യവസ്ഥ
പാരാ സിംപതറ്റിക് വ്യവസ്ഥ
★ സിംപതറ്റിക് നാഡി വ്യവസ്ഥയും പാരാ സിംപതറ്റിക് നാഡീവ്യവസ്ഥയും ചേർന്ന നാഡീവ്യവസ്ഥ
സ്വതന്ത്രനാഡീവ്യവസ്ഥ
★ നാഡീവ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടി ക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ
സി.ടി. സ്കാൻ, എം.ആർ.ഐ. സ്കാൻ,ഇ.ഇ.ജി
★ സി.ടി. സ്കാൻ കണ്ടെത്തിയത്
ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്
◆ സി.ടി സ്കാൻ ഒരു തരത്തിലുള്ള ടോമോഗ്രാഫി വൈദ്യപരിശോധനയാണ്.
◆ എം.ആർ.ഐ സ്കാൻ (Magnetic resonance imaging (MRI)) അഥവാ കാന്തിക അനുരണന ചിത്രീകരണം എന്നത് ശരീരത്തിലെ ആന്തരാവയവങ്ങളുടെ ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാനുള്ള ഒരു സ്കാനിംഗ് രീതിയാണ്.
◆ മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി
◆ ഡെൻഡ്രോൺ, ഡെൻഡ്രൈറ്റ്, ആക്സോൺ എന്നിവ നാഡീകോശങ്ങളാണ്.
★ ഇ.ഇ.ജി കണ്ടെത്തിയത്
ഹാൻസ് ബെർജർ
★ എം.ആർ.ഐ സ്കാൻ കണ്ടെത്തിയത്
റെയ്മണ്ട് വഹാൻ ദമേദിയൻ
★ ബുദ്ധി അളക്കുന്ന ഏകകം
ഐക്യൂ (IQ)
★ ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത്
സ്പൈനൽ കോർഡ്
★ ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
നാഡീവ്യൂഹം
★ കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ
നാഡീകോശങ്ങൾ
★ മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്
കേന്ദ്ര നാഡീ വ്യവസ്ഥയെ
★ മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം
നാഡീ കോശം
Post a Comment