★ പകാശ ബീമിനെ കേന്ദ്രീകരിക്കുന്ന ഇനം ലെൻസ് ഏത്?
കോൺവെക്സ് ലെൻസ് (സംവ്രജന ലെൻസ്)
★ ലെൻസിലൂടെ കടന്നുപോവുന്ന പ്രകാശരശ്മികൾ പരസ്പരം അകന്നു പോവുന്നു എങ്കിൽ അത് ഏതു തരം ലെൻസ് ആണ്?
കോൺകേവ് ലെൻസ് (വിവ്രജന ലെൻസ്)
★ എന്താണ് ലെൻസ് സമവാക്യം?
1/f = 1/v - 1/u (f - ഫോക്കസ് ദൂരം , V- പ്രകാശിക കേന്ദ്രത്തിൽ നിന്നു പ്രതിബിംബത്തിലേക്കുള്ള ദൂരം, u- പ്രകാശിക കേന്ദ്രത്തിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം)
★ നമ്മുടെ കണ്ണിലെ ലെൻസ് ഏതുതരമാണ്?
കോൺവെക്സ് ലെൻസ്
★ കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽത്തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് എന്തു പേരിൽ അറിയപ്പെടുന്നു?
സമഞ്ജന ക്ഷമത (Power of accommodation)
★ കണ്ണിനുണ്ടാവുന്ന ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ),
വെള്ളഴുത്ത് (പ്രെസ്ബയോപ്പിയ) എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്നത് ഏതു തരം ലെൻസ് ആണ്?
കോൺവെക്സ് ലെൻസ്
★ ഹസ്വദൃഷ്ടി (മയോപ്പിയ) പരിഹരിക്കാൻ ഏതു തരം ലെൻസ് ആണ് ഉപയോഗിക്കുന്നത്?
കോൺകേവ് ലെൻസ്
★ നേത്രലെൻസിന്റെ വക്രതയിൽ ഉണ്ടാവുന്ന വൈകല്യം കൊണ്ടുണ്ടാവുന്ന തകരാർ പരിഹരിക്കാൻ ഏതു ലെൻസാണ് ഉപയോഗിക്കു ന്നത്?
സിലിൻഡ്രിക്കൽ ലെൻസ്
★ കോമ്പൗണ്ട് മൈക്രോസ്കോപ്പ്, ടെറസ്ട്രിയൽ ടെലിസ്കോപ്പ്, അസ്ട്രോണമിക്കൽ ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ്
★ ലെൻസിന്റെ ഫോക്കസ് ദൂരം f മീറ്റർ ആണെങ്കിൽ അതിന്റെ പവർ എത്രയായിരിക്കും?
1/f
★ ലെൻസിന്റെ പവറിന്റെ യൂണിറ്റെന്ത്?
ഡയോപ്റ്റർ
★ ന്യൂ കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച് ഒരു കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം പോസിറ്റീവോ നെഗറ്റീവോ?
പോസിറ്റീവ്
Post a Comment