★ നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്?
ഉണ്ണായിവാര്യരുടെ
★ നളചരിതം തുള്ളൽ ആരുടെ രചനയാണ്?
കുഞ്ചൻ നമ്പ്യാരുടെ
★ നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യമേത്?
ജർമനി
★ നവോത്ഥാനത്തിനു തുടക്കം കുറിച്ച രാജ്യമേത്?
ഇറ്റലി
★ ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
★ ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ആകാശ ഗോളം?
ടൈറ്റൻ
★ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം?
ജാരിയ
★ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൽക്കരിപ്പാടം?
റാണിഗഞ്ച്
★ നായർ ഭൃത്യജനസംഘം എന്ന പേരു നിർദ്ദേശിച്ചതാര്?
കപ്പന കണ്ണൻ മേനോൻ
★ നായർ സർവീസ് സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവാര്?
കെ. പരമുപിള്ള
★ നാരങ്ങയിലിടങ്ങിയിരിക്കുന്ന വിറ്റാമിനായ വിറ്റാമിൻ സിയുടെ രാസനാമം എന്ത്?
അസ്കോർബിക് ആസിഡ്
★ നാരങ്ങയിലിടങ്ങിയിരിക്കുന്ന അമ്ലം ഏത്?
സിട്രിക് ആസിഡ്
★ സോവിയറ്റ് യൂണിയൻ രൂപീകൃതമായ വർഷം?
1922
★ സോവിയറ്റ് യൂണിയൻ പിരിച്ചുവിടപ്പെട്ട വർഷം?
1991
★ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ്?
ആനന്ദ് (ഗുജറാത്ത്)
★ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂന്റെ ആസ്ഥാനം എവിടെയാണ്?
കർണാൽ (ഹരിയാന)
★ നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്?
കൃഷ്ണ
★ കൃഷ്ണ രാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്?
കാവേരി
★ ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാര്?
അരുന്ധതി റോയി
★ ബുക്കർ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി?
കിരൺ ദേശായി
Post a Comment