Bookmark

ഭൂമിയുടെ ഘടന



◆ പ്രധാനമായും ഭൂവൽക്കം, ബഹിരാവരണം, ബാഹ്യഅകക്കാമ്പ്, ആന്തരിക അകക്കാമ്പ് എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഭൂമിയുടെ ഘടന. 

◆ ഭൗമോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരെയാണ് ഭൗമാന്തരീക്ഷത്തിന്റെ അതിർത്തി

 ഭൂവൽക്കം (Crust)

ഭൂമിയുടെ പുറന്തോട്. ഭൂവൽക്കത്തിന്റെ മുകൾഭാഗം 'സിയാൽ' (Sial), സിലിക്കൺ, അലുമിനിയം എന്നിവയാണിവിടെ അടങ്ങിയിരിക്കുന്നത്. കടൽത്തറ ഭാഗമാണ് 'സിമ' (Sima). സിലിക്കൺ, മഗ്നീഷ്യം എന്നിവയാണിവിടത്തെ പ്രധാന ഘടകങ്ങൾ. 

  ബഹിരാവരണം (Mantle)

 ഏതാണ്ട് 2900 കിലോമീറ്റർ വരെ ആഴമുള്ളതാണ് മാന്റിൽ. 2,200 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവുള്ള ഈ ഭാഗത്ത്
പദാർഥങ്ങൾ ഖരാവസ്ഥയിലാണ്.

  ബാഹ്യ അകക്കാമ്പ് (Outer Core)

ഭൂമിയുടെ ആകെ വ്യാപ്തത്തിന്റെ 16 ശതമാനം. ആകെ പിണ്ഡത്തിന്റെ മൂന്നിലൊന്ന്. 5,000 ഡിഗ്രി സെൽഷ്യസ് താപനില. 

ആന്തര അകക്കാമ്പ് (Inner Core)

 ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമാണ് അകക്കാമ്പ്. നിഫെ (Nife) എന്നുമറിയപ്പെടുന്നു. 3467 കിലോമീറ്റർ വ്യാസാർധവും ആപേക്ഷികഘനത്വം 11-ഉം ഉള്ള ഒരു ലോഹഗോളമായി ഇതിനെ കണക്കാക്കാം.

ഭൂമിയിലെ വ്യത്യസ്ത പാളികൾ?

1. ഭൂവൽക്കം (Crust)
2. മാന്റിൽ (Mantle)
3. പുറക്കാമ്പ് (Outer core)
4. അകക്കാമ്പ് (Inner core) 

★ ഭൂമിയുടെ പുറന്തോടാണ്? 

ഭൂവൽക്കം (ഏകദേശം 40.കി.മീ. കനം)

★ ഭൂവൽക്കത്തിന്റെ രണ്ടുഭാഗങ്ങൾ ഏതൊക്കെ?

വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം 

★ വൻകര ഭൂവൽക്കം അറിയപ്പെടുന്ന മറ്റൊരു പേര്? 

സിയാൽ (SIAL) 

★ വൻകര ഭൂവൽക്കം സിയാൽ എന്നറിയപ്പെടാൻ കാരണം? 

സിലിക്ക, അലുമിന എന്നീ ധാതുക്കൾ മുഖ്യമായും അടയങ്ങിയിരിക്കുന്നതിനാൽ

★ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്ന മറ്റൊരു പേര്?

സിമാ (SIMA) 

★ സമുദ്രഭൂവൽക്കം സിമാ എന്നറിയപ്പെടാൻ കാരണം? 

സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ 

★ മാന്റിലിന്റെ രണ്ടു ഭാഗങ്ങൾ ഏതൊക്കെ? 

ഉപരിമാന്റിൽ, അധോമാന്റിൽ

★ സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമിതമായ ഖരാവസ്ഥയിലുള്ള മാൻറിലിന്റെ ഭാഗം? 

ഉപരിമാന്റിൽ 

★ അധോമാന്റിലിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിൽ കാണപ്പെടുന്നു? 

അർധദ്രവാവസ്ഥയിൽ

★ ഭൂമിയുടെ അകക്കാമ്പ് ഏതവസ്ഥയിലാണ് കാണപ്പെടുന്നത്? 

ഖരാവസ്ഥയിൽ 

★ ഭൂമിയുടെ പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്? 

ഉരുകിയ അവസ്ഥയിൽ 

★ അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാദ്രവത്തിന്റെ അഥവാ ലാവയുടെ സ്രോതസ്സ്? 

അസ്തനോസ്ഫിയർ 

★ ഭൂമിയുടെ കാമ്പ് പ്രധാനമായും ഏതൊക്കെ ധാതുക്കളാൽ നിർമിതമാണ്?

നിക്കൽ (Ni), ഇരുമ്പ് (Fe) 

★ ഭൂമിയുടെ കാമ്പ് അറിയപ്പെടുന്ന മറ്റൊരു പേര്? 

 നിഫെ (NIFE)

Post a Comment

Post a Comment