■ സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധമുണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ ദ്രവ്യം എന്നുവിളിക്കുന്നു.
ദ്രവ്യത്തിന്റെ അവസ്ഥകൾ
1. ഖരം
2. ദ്രാവകം
3. വാതകം
4. പ്ലാസ്മ
5. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
6. ഫെർമിയോണിക് കണ്ടൻസേറ്റ്
7. ക്വാർക്ക് ഗ്ലൂവോൺ കണ്ടൻസേറ്റ്
8. റൈഡ് ബെർഗ് മാറ്റർ
9. ടൈം ക്രിസ്റ്റൽ
◆ ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ ഉണ്ടെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻമാർ
ആൽബർട്ട് ഐൻസ്റ്റീൻ ,സത്യേന്ദ്രനാഥ് ബോസ്
★ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?
(A) ഭാരം
(B) സാന്ദ്രത
(C) മർദ്ദം
(D) പിണ്ഡം
Answer: (D) പിണ്ഡം (Mass)
◆ പിണ്ഡം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
കോമൺ ബാലൻസ്
◆ പിണ്ഡം അളക്കുന്ന യൂണിറ്റ്
കിലോഗ്രാം
■ പിണ്ഡം 7 അടിസ്ഥാന അളവുകളിൽ ഒന്നാണ്.
■ ദ്രവ്യത്തിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏറ്റവും കൂടുതലുള്ളത് ഖരാവസ്ഥയിലാണ്.
■ ഒരു ദ്രവ്യത്തിന്റെ പിണ്ഡം എപ്പോഴും സ്ഥിരമാണ് എന്നാൽ ഒരു പദാർത്ഥം പ്രകാശത്തിന്റെ വേഗതയോട് അടുത്തുള്ള വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ പിണ്ഡം വ്യത്യാസപ്പെടും.
■ ഒരു പദാർത്ഥം പ്രകാശ വേഗതയിൽ സഞ്ചരിക്കുക യാണെങ്കിൽ അതിന്റെ പിണ്ഡം അനന്തമായിരിക്കും.
★ നിശ്ചിത ആകൃതി ഇല്ലാത്തതും എന്നാൽ നിശ്ചിത വ്യാപ്തം ഉളളതുമായ ദ്രവ്യത്തിന്റെ അവസ്ഥ?
(A) ഖരങ്ങൾ
(B) ദ്രാവകങ്ങൾ
(C) വാതകങ്ങൾ
(D) പ്ലാസ്മ
Answer: (B) ദ്രാവകങ്ങൾ
★ വളരെ ഉയർന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ?
(A) വാതകം
(B) ദ്രാവകം
(C) പ്ലാസ്മ
(D) ഖരം
Answer: (C) പ്ലാസ്മ
◆ പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കുടുതൽ കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
◆ മിന്നലിൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
◆ അറ്റങ്ങൾ ചാർജ്ജുള്ളതായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ
പ്ലാസ്മ
■ സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്നത് പ്ലാസ്മാവസ്ഥയിലാണ്.
◆ തന്മാത്രകൾ ഏറ്റവും കുടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ
പ്ലാസ്മ
◆ താപനില കേവല പൂജ്യത്തോടടുക്കുമ്പോൾ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
◆ അതിദ്രവത്വം കാണിക്കുന്ന പദാർത്ഥത്തിന്റെ അവസ്ഥ
ഫെർമിയോണിക് കണ്ടൻസേറ്റ്
◆ ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം
ഹിഗ്സ് ബോസോൺ/ദൈവകണം
★ ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത ആളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
(A) ഹൈഡ്രോമീറ്റർ
(B) ഹൈഗ്രോമീറ്റർ
(C) ഫാത്തോമീറ്റർ
(D) ബാരോമീറ്റർ
Answer: (A) ഹൈഡ്രോമീറ്റർ
◆ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണം
ക്വാർക്ക്
◆ എല്ലാ ദ്രവ്യങ്ങളിലും അടങ്ങിയിരിക്കുന്ന പ്രാഥമിക കണമായ ക്വാർക്ക് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻമാർ
മുറെ ജെൽമാൻ ,ജോർജ് സിഗ്
◆ ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെടുന്ന കണം
ഹാഡ്രോൺ
★ ക്വാർക്കുകൾ തമ്മിൽ ചേരുമ്പോൾ കൈമാറ്റം ചെയ്യുന്ന കണം ഏത്?
ഗ്ലൂവോൺ
★ ഏറ്റവും സ്ഥിരതയുള്ള ഹാഡ്രോൺ ഏതാണ്?
പ്രോട്ടോൺ
◆ ഊർജത്തിന്റെ പരമപ്രധാനമായ ഉറവിടം
സൂര്യൻ
◆ ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ആൽബർട്ട് ഐസ്റ്റീൻ
★ മാസ് അളക്കാൻ ഉപോഗിക്കുന്ന ഉപകരണം ഏത്?
(A) സ്പ്രിംഗ് ബാലൻസ്
(B) കോമൺ ബാലൻസ്
(C) ഹൈഡ്രോമീറ്റർ
(D) ബാരോമീറ്റർ
Answer: (B) കോമൺ ബാലൻസ്
◆ യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവ്
സാന്ദ്രത
◆ ഒരു വസ്തുവിൽ ഭൂമി കൊടുക്കുന്ന ആകർഷണ ബലത്തിന്റെ അളവാണ്
ഭാരം
★ ഏത് അളക്കുന്നതിനാണ് സ്പ്രിങ് ബാലൻസ് ഉപയോഗിക്കുന്നത്?
(A) പ്രവേഗം
(B) ഭാരം
(C) മാസ്
(D) ആക്കം
Answer: (B) ഭാരം
◆ ഭാരത്തിന്റെ യൂണിറ്റ്
ന്യൂട്ടൺ / Kg Wt
■ ഭൂമിയിൽ ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ധ്രുവപ്രദേശങ്ങളിലാണ്.
★ ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര?
(A) ഏറ്റവും കൂടുതൽ
(B) ഏറ്റവും കുറവ്
(C) പൂജ്യം
(D) ഇവയൊന്നുമല്ല
Answer: (C) പൂജ്യം
◆ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്ക് പോയാലും താഴേക്ക് പോയാലും വസ്തുവിന്റെ ഭാരം
കുറയുന്നു
★ നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള ദ്രവ്യത്തിന്റെ അവസ്ഥ?
(A) ദ്രാവകങ്ങൾ
(B) വാതകങ്ങൾ
(C) ഖരങ്ങൾ
(D) പ്ലാസ്മ
Answer: (C) ഖരങ്ങൾ
★ ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെയാണ്?
(A) ധ്രുവപ്രദേശങ്ങളിൽ
(B) ഭൂമധ്യരേഖയിൽ
(C) അന്തരീക്ഷത്തിൽ
(D) ഭൂകേന്ദ്രത്തിൽ
Answer: (A) ധ്രുവപ്രദേശങ്ങളിൽ
★ ഒരു വസ്തുവിന് ഭാരം കുറവ് അനുഭവപ്പെടുന്നത് എവിടെയാണ്?
(A) ധ്രുവപ്രദേശങ്ങളിൽ
(B) ഭൂമധ്യരേഖയിൽ
(C) അന്തരീക്ഷത്തിൽ
(D) ഭൂകേന്ദ്രത്തിൽ
Answer: (B) ഭൂമധ്യരേഖയിൽ
Post a Comment