★ 600 മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ് പർവ്വതങ്ങൾ എന്നു വിളിക്കുന്നത്.
◆ പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം
ഓറോളജി
★ ലോക പർവ്വതദിനം ഡിസംബർ 11-നും ലോക പർവത വർഷമായി ആചരിച്ചത് 2002-ലുമാണ്.
★ പർവ്വതങ്ങളെ രൂപംകൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ നാലായി തരംതിരിക്കാം.
1) മടക്ക് പർവ്വതങ്ങൾ
2) അഗ്നിപർവ്വതങ്ങൾ
3) ഖണ്ഡപർവ്വതങ്ങൾ
4) അവശിഷ്ട പർവ്വതങ്ങൾ
മടക്കു പർവ്വതങ്ങൾ
★ ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടായിട്ടാണ് മടക്കുപർവ്വതങ്ങൾ രൂപം കൊള്ളുന്നത്.
★ ഏറ്റവും സാധാരണമായി കാണപ്പെടുന്ന പർവ്വതവിഭാഗമാണ് മടക്കുപർവ്വതങ്ങൾ.
★ ഹിമാലയം (ഏഷ്യ), ആൽപ്സ് (യൂറോപ്പ്) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അഗ്നിപർവ്വതങ്ങൾ
★ ഫലകങ്ങളുടെ ചലനത്തിന്റെ ഫലമായി ഉണ്ടാവുന്ന വിടവുകൾ വഴി ശിലാദ്രവം (മാഗ്മ) ഭൂവൽക്കത്തിനു പുറത്തുവന്നാണ് അഗ്നിപർവ്വതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
★ ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണുന്നത് പസിഫിക്കിന് ചുറ്റുമാണ്.
★ ലോകത്തിലെ ഏറ്റവും വലിയ വിസ്താരമേറിയ അഗ്നിപർവ്വതം ഹവായിയിലെ പഹോനു എന്ന അഗ്നിപർവ്വതമാണ്.
★ ആൻഡമാനിലെ ബാരൺ ദ്വീപിൽ സ്ഥിതിചെയ്യുന്ന ബാരൺ അഗ്നിപർവ്വതമാണ് ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം.
★ സജീവ അഗ്നിപർവ്വതങ്ങളില്ലാത്ത വൻകരയാണ് ഓസ്ട്രേലിയ.
★ 'മെഡിറ്ററേനിയന്റെ ദീപസ്തംഭം' എന്നു വിളിക്കപ്പെടുന്ന അഗ്നിപർവ്വതമാണ് ഇറ്റലിയിലെ സ്ട്രംബോളി.
★ ഇൻഡൊനീഷ്യയിൽ ഒരുകാലത്ത് നാശംവിതച്ച അഗ്നിപർവ്വതമാണ് ക്രാക്കത്തോവ.
★ അഗ്നിപർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്ന ലാവ പൊടിഞ്ഞുണ്ടായ വളക്കൂറുള്ള മണ്ണാണ് റിഗർ മണ്ണ്.
★ ഇത് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
★ പിനാതുംബോ അഗ്നിപർവ്വതം ഫിലിപ്പീൻസിലാണ്.
ഖണ്ഡപർവ്വതം
★ ഭൂവൽക്കത്തിലുണ്ടാകുന്ന പലവിധ മർദങ്ങളുടെയും ഫലമായി കാലക്രമേണ ഉയർത്തപ്പെടുന്ന ഭൂവിഭാഗമാണ് ഖണ്ഡപർവ്വതങ്ങൾ.
★ പരന്ന, പാർശ്വവശം ചെങ്കുത്തായ മലനിരകളാണിവ.
★ വോസ്ഗസ് (ഫ്രാൻസ്)
ബ്ലാക്ക് ഫോറസ്റ്റ് (ജർമനി) തുടങ്ങിയവ ഉദാഹരണങ്ങളാണ്.
★ ജർമ്മനിയിലെ ബ്ലാക്ക് ഫോറെസ്റ്റിൽ നിന്നാണ് ഡാന്യൂബ് നദി ഉത്ഭവികുന്നത്.
★ ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത് ഡാന്യൂബ് നദിയുടെ തീരത്ത് ആണ്.
★ ഡാന്യൂബ് നദി ചെന്നുചേരുന്നത് കരിങ്കടലിലാണ്.
അവശിഷ്ട പർവ്വതം
★ നീലഗിരി (ഇന്ത്യ)
സിയറെയ്ഡ് (സ്പെയിൻ) തുടങ്ങിയവ അവശിഷ്ട പർവ്വതത്തിനുദാഹരണങ്ങളാണ്.
◆ ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്
നീലഗിരി (1986)
★ നീലഗിരി സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്.
★ നീലഗിരിയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ദോഡബേട്ട.
★ പൂർവ്വ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മഹേന്ദ്രഗിരി.
◆ ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്നത്
റുവാണ്ട
◆ ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത്
ജോർദാൻ
◆ ഏഴ് കുന്നുകളുടെ നഗരം (സപ്തശൈലനഗരം) എന്നറിയപ്പെടുന്നത്
റോം
★ തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാടാണ് മാസിഡോണിയ.
★ ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിരയാണ് പാമിർ (ഏഷ്യ).
★ കൈലാസ പർവ്വതം, കുൺലൂർ പർവ്വതം എന്നിവ ചൈനയിലാണ്.
★ ഇന്ത്യയിലെ പഴക്കം ചെന്ന പർവ്വതനിരയാണ് രാജസ്ഥാനിലെ ആരവല്ലി.
★ ഖാസി, ഗാരൊ, ജയന്തിയ കുന്നുകൾ മേഘാലയയിലാണ്.
★ ഏറ്റവും ഉയരംകൂടിയ പർവ്വതനിരയായ ഹിമാലയം പ്രായം കുറഞ്ഞ പർവതനിരയാണ്.
★ ഏറ്റവും നീളം കൂടിയ പർവ്വതനിരയാണ് തെക്കേ അമേരിക്കയിലെ ആൻഡിസ്.
പ്രധാന പർവ്വതങ്ങൾ
● ആൻഡിസ് - തെക്കേ അമേരിക്ക
● റോക്കീസ് - വടക്കേ അമേരിക്ക
● കിളിമഞ്ചാരോ - ആഫ്രിക്ക
● അപ്പലേച്ചിയൻ - അമേരിക്ക
● ഹിമാലയം - ഏഷ്യ
● യൂറാൾ, ആൽപ്സ് - യൂറോപ്പ്
● മൗണ്ട് എറിബസ് - അന്റാർട്ടിക്ക
സജീവ അഗ്നിപർവ്വതങ്ങൾ
● കോട്ടോപാക്സി - ഇക്വഡോർ
● ഫ്യൂജിയാമ - ജപ്പാൻ
● എറ്റ്ന - ഇറ്റലി
● മോണോലവ - അമേരിക്ക
സുഷുപ്തിയിലായ
അഗ്നിപർവ്വതങ്ങൾ
● കിളിമഞ്ചാരോ - ആഫ്രിക്ക
● മൗണ്ടി പോപി - മെക്സിക്കോ
● നിർജീവ അഗ്നിപർവ്വതങ്ങൾ
● നാർക്കോണ്ടം - ഇന്ത്യ
● അതേർട്ടൺ - ഓസ്ട്രേലിയ
● മുറെ ദ്വീപ് - ഓസ്ട്രേലിയ
● ഷിറെ ഓകെ - ജപ്പാൻ
മടക്ക് പർവ്വതങ്ങൾ
● ഹിമാലയം - ഇന്ത്യ, നേപ്പാൾ
● റോക്കീസ് - വടക്കേ അമേരിക്ക
● ആൻഡിസ് - തെക്കേ അമേരിക്ക
● ആൽപ്സ് - യൂറോപ്പ്
അവശിഷ്ട പർവ്വതങ്ങൾ
● സിയറെയ്സ് - സ്പെയിൻ
● നീലഗിരി - ഇന്ത്യ
ഖണ്ഡ പർവ്വതങ്ങൾ
● വോസ്ഗസ് - ഫ്രാൻസ്
● ബ്ലാക്ക് ഫോറസ്റ്റ് - ജർമനി
പ്രധാന അഗ്നിപർവ്വതങ്ങൾ
● മൗണ്ട് എറ്റ്ന - ഇറ്റലി
● മൗണ്ട് സ്ട്രോംബോളി - ഇറ്റലി
● മൗണ്ട് വെസൂവിയസ് - ഇറ്റലി
● മോണോലോവ - ഹവായ് ദ്വീപുകൾ
● മൗണ്ട് പോപ്പാ - മ്യാൻമർ
● ചിംബോറാസോ - ഇക്വഡോർ
● കോട്ടോപാക്സി - ഇക്വഡോർ
● മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ
● സാന്തമരിയ - ഗോട്ടിമാല
● മൗണ്ട് കിളിമഞ്ചാരോ - ടാൻസാനിയ
● മൗണ്ട് മായോൺ - ഫിലിപ്പെൻസ്
● പാരിക്യൂറ്റിൻ - മെക്സിക്കോ
● പിനാതുബോ - ഫിലിപ്പീൻസ്
● ചിബോരാസോ - ഇക്വഡോർ
● ഇസാൽകോ - എൻസാൽവഡോർ
● ഫ്യൂജിയാമ - ജപ്പാൻ
● മോണോലോവ - ഹവായ് ദ്വീപ്
● ക്വോട്ടോപാക്സി - ഇക്വഡോർ
● ക്രാക്കത്തോവ - ഇന്തോനേഷ്യ
● ബാരൺ - ഇന്ത്യ
Post a Comment