Bookmark

കണ്ണ്


 

കാഴ്ച എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കഭാഗമേത്? 

സെറിബ്രം 

അന്തരീക്ഷത്തിൽനിന്ന് ഓക്സിജനെ നേരിട്ടു വലിച്ചെടുക്കുന്ന ശരീരഭാഗമേത്? 

കണ്ണിലെ കോർണിയ 

കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത് പാളിയാണ് നേത്രഗോളത്തിന് ആകൃതി നൽകുന്നത്? 

ദൃഢപടലം (സ്ക്ലീറ)
 
കണ്ണിലെ മധ്യപാളിയായ രക്തപടലത്തിന് ഇരുണ്ടനിറം നൽകുന്ന വർണവസ്തുവേത്? 

മെലാനിൻ 

കണ്ണിൽ പ്രതിബിംബം ഉണ്ടാവുന്നത് എവിടെയാണ്? 

റെറ്റിനയിൽ (ദൃഷ്ടിപടലം) 

ജനനം മുതൽ ജീവിതകാലം മുഴുവൻ ഒരേ വലുപ്പത്തിൽ തുടരുന്ന ശരീരഭാഗമേത്? 

നേത്രഗോളം 

കണ്ണിലെ ലെൻസിന്റെ ഫോക്കസ് ദൂരം നിയന്ത്രിച്ച് പ്രതിബിംബത്തെ കൃത്യമായി റെറ്റിനയിൽ പകർത്താൻ സഹായിക്കുന്ന പേശികളേവ? 

സീലിയറി പേശികൾ

റെറ്റിനയിലുള്ള പ്രകാശഗ്രാഹികളായ കോശങ്ങളവ? 

റോഡ്, കോൺ കോശങ്ങൾ 

മങ്ങിയ വെളിച്ചത്തിൽ ഉദ്ദീപിക്കപ്പെട്ട് കാഴ്ച്ചയ്ക്ക് സഹായിക്കുന്ന പ്രകാശഗ്രാഹി കോശങ്ങളേവ? 

റോഡ് കോശങ്ങൾ

തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും നിറങ്ങൾ തിരിച്ചറിയാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങളേവ? 

കോൺ കോശങ്ങൾ

കണ്ണിലെ അണുബാധ തടയുന്ന, കണ്ണുനീരിൽ അടങ്ങിയിട്ടുള്ള രാസാഗ്നി ഏതാണ്?

ലൈസോസൈം 

കണ്ണുകളുടെ ആരോഗ്യത്തിൽ പരമപ്രധാനമായ വൈറ്റമിനേത്?

വൈറ്റമിൻ-എ 

റെറ്റിനയിൽ കോൺകോശങ്ങൾ കൂടുതലായുള്ള, കണ്ണിലെ ഏറ്റവും കാഴ്ചശക്തി കൂടിയ ഭാഗമേത്? 

പീതബിന്ദു 

കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാവുന്നതുമൂലം കാഴ്ച പ്രയാസമാവുന്ന രോഗാവസ്ഥയേത്? 

തിമിരം 

നേത്രഗോളത്തിന്റെ നീളം കൂടി വസ്തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്കു മുന്നിൽ പതിക്കുന്നതിനാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്? 

ഹ്രസ്വദൃഷ്ടി 

ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസേത്? 

കോൺകേവ് ലെൻസ്

നേത്രഗോളത്തിന്റെ നീളം കുറഞ്ഞ് വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിന്നിൽ പതിക്കുന്നതിനാൽ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്? 

ദീർഘദൃഷ്ടി 

ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസേത്? 

കോൺവെക്സ് ലെൻസ് 

കണ്ണിന്റെ ലെൻസിന്റെയോ, കോർണിയയുടെയോ വക്രതയിൽ ഉണ്ടാവുന്ന വൈകല്യംമൂലം, വസ്തുവിന്റെ പൂർണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന രോഗാവസ്ഥയേത്? 

അസ്റ്റിഗ്മാറ്റിസം 

അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസത്? 

സിലിൻഡ്രിക്കൽ ലെൻസ് 

നേത്രഗോളത്തിലെ മർദം വർധിച്ച് കണ്ണുകളിൽ വേദന അനുഭവപ്പെടുന്ന രോഗമേത്? 

ഗ്ലോക്കോമ 

കണ്ണിന്റെ ഏതു ഭാഗത്തുണ്ടാവുന്ന അണുബാധയാണ് ചെങ്കണ്ണ്? 

നേത്രാവരണം

വൈറ്റമിൻ എയുടെ അപര്യാപ്തതമൂലം രാത്രിയിൽ കാഴ്ചകുറയുന്ന രോഗാവസ്ഥയേത്? 

നിശാന്ധത 

വിവിധ നിറങ്ങളെ ശരിയായി തിരിച്ചറിയാൻ കഴിയാത്ത, കണ്ണുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യരോഗമേത്? 

വർണാന്ധത അഥവാ ഡാൾട്ടണിസം

വർണാന്ധത തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റേത്? 

ഇഷിഹാര കളർടെസ്റ്റ് 

കെരാറ്റോപ്ലാസ്റ്റി എന്നറിയപ്പെടുന്ന കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കുന്ന കണ്ണിലെ ഭാഗമേത്? 

കോർണിയ
Post a Comment

Post a Comment