★ ഭൂമിയുടെ ഉപരിതലത്തിന്റെ 71% ജലമാണ്.
★ ആകെ ജലത്തിന്റെ 96% സമുദ്രജലമാണ്.
★ സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം
ഫാത്തൊമീറ്റർ
★ ഒരു ഫാത്തം എന്നത് ആറ് അടിയാണ്.
◆ ശബ്ദതരംഗങ്ങൾ ആസ്പദമാക്കി സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം
എക്കൊ സൗണ്ടർ
◆ സമുദ്രത്തിന്റെ ദൂരം അളക്കാൻ ഉപയോഗിക്കുന്നത്
നോട്ടിക്കൽ മൈൽ
★ ഒരു നോട്ടിക്കൽ മൈൽ എന്നത് 1862 മീറ്റർ ആണ്.
അറ്റ്ലാന്റിക് സമുദ്രം
★ എസ് ആകൃതിയിലുള്ളതും തിരക്കേറിയതുമായ സമുദ്രം.
★ ബർമൂഡ ത്രികോണം, സർഗാസൊ കടൽ, ചാളക്കടൽ എന്നിവ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്.
◆ 'ജൈവ മരുഭൂമി' എന്നറിയപ്പെടുന്നത്
സർഗാസൊ കടൽ
★ 'കപ്പലുകളുടെ ശ്മശാനം' എന്നും സർഗാസൊ കടൽ അറിയപ്പെടുന്നു.
◆ അറ്റ്ലാന്റിക് സമുദ്രത്തിലെ ആഴംകൂടിയ ഭാഗം
പ്യൂറിട്ടോറിക്ക ഗർത്തം
★ 1912-ൽ ടൈറ്റാനിക് കപ്പൽ മുങ്ങിയത് അറ്റ്ലാന്റിക്കിലാണ്.
ഇന്ത്യൻ മഹാസമുദ്രം
★ ഒരു രാജ്യത്തിന്റെ പേരിലുള്ള ഏക സമുദ്രം.
★ പുരാതന കാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രമാണിത്.
★ ഏറ്റവും ആഴമേറിയ ഭാഗമാണ് ഡയമണ്ടിനാ ട്രഞ്ച്.
★ 'എട്ടാമത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറും 'ഇന്ത്യയുടെ കണ്ണുനീർ തുള്ളി' എന്നറിയപ്പെടുന്ന ശ്രീലങ്കയും ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടു വൻകര ദ്വീപുകളാണ്.
പസിഫിക് സമുദ്രം
★ ഏറ്റവും വലിയ സമുദ്രം.
★ ശാന്തസമുദ്രം എന്നറിയപ്പെടുന്നു.
★ ഏറ്റവും അധികം ദ്വീപുകൾ ഉള്ള സമുദ്രം.
★ പസിഫിക്കിന് പേര് നൽകിയത് മഗല്ലനാണ്.
◆ പസിഫിക്കറ്റിലെ ഏറ്റവും ആഴംകൂടിയ ഭാഗം
ചലഞ്ചർ ഗർത്തം
★ ത്രികോണാകൃതിയിലുള്ള സമുദ്രം.
★ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണുന്ന 'റിങ്സ് ഓഫ് ഫയർ' എന്ന ഭാഗം പസിഫിക്കിനു ചുറ്റുമാണ്.
★ അറ്റ്ലാന്റിക്കിനെയും പസഫിക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് പനാമ കനാലാണ്.
★ ജപ്പാൻ കടൽ, സൗത്ത് ചൈനാ കടൽ, മഞ്ഞക്കടൽ, ബെറിങ് കടൽ എന്നിവ പസിഫിക്കിലാണ്.
ആർട്ടിക് സമുദ്രം
★ ഏറ്റവും ചെറിയ സമുദ്രം.
★ ഡി ആകൃതിയിലുള്ള സമുദ്രം.
★ ഏറ്റവും തണുപ്പേറിയ സമുദ്രമാണിത്.
★ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് ആർട്ടിക് സമുദ്രത്തിലാണ്.
എൽനിനൊ-ലാനിനൊ
★ പസിഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് എൽനിനൊ-ലാനിനൊ എന്നിവ.
■ എൽ-നിനൊ എന്ന വാക്കിന്റെ അർഥം - ഉണ്ണിയേശു
■ ലാനിന എന്ന വാക്കിന്റെ അർഥം - ചെറിയ പെൺകുട്ടി
★ എൽ-നിനോ പ്രതിഭാസം ആരംഭിക്കുന്നതോടെ ശീതജല പ്രവാഹങ്ങൾ ഉഷ്ണസ്വഭാവമുള്ളതാകുന്നു.
★ ശക്തമായ പേമാരിക്കും ന്യൂനമർദത്തിനും ഇത് കാരണമാകുന്നു.
ദിനങ്ങൾ
ലോക സമുദ്രദിനം - ജൂൺ 8
ലോക സമുദ്രവർഷം - 1998
ലോക തണ്ണീർതട ദിനം - ഫെബ്രുവരി 2
ലോക ജലദിനം - മാർച്ച് 22
Post a Comment