◆ ചന്ദ്രക്കലയുടെ ആകൃതിയിൽ മരുഭൂമികളിൽ കാണപ്പെടുന്ന ഭൂരൂപങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
ബർക്കനുകൾ
◆ ചാരുകസേരയുടെ ആകൃതിയിൽ ഹിമാനി താഴ് വരകളിൽ രൂപം കൊള്ളുന്ന ഭൂരൂപത്തിന്റെ പേരെന്ത്?
സിർക്കുകൾ
◆ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാലയേത് ?
വിശ്വേശ്വരയ്യ അയൺ & സ്റ്റീൽ വർക്സ് ലിമിറ്റഡ്, കർണാടക
◆ പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്കുശാല ?
ഇന്ത്യൻ അയൺ & സ്റ്റീൽ കമ്പനി, ബംഗാൾ
◆ കാക്രപാറ ആണവ നിലയം ഏതു സംസ്ഥാനത്താണ് ?
ഗുജറാത്ത്
◆ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം ?
തൂത്തുക്കുടി തുറമുഖം
◆ ശൈത്യകാലത്തിന്റെ അവസാനത്തോടെ കൃഷിയാരംഭിക്കുകയും മഴക്കാലത്തിനു മുൻപായി വിളവെടുക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏതു കാർഷികകാലവുമായി ബന്ധപ്പെട്ടതാണ് ഈ പ്രസ്താവന?
സെയ്ദ്
◆ 1853 ൽ ഇന്ത്യയിലെ ആദ്യത്തെ റെയിൽ ഗതാഗതം ആരംഭിച്ചത് ഏതു സംസ്ഥാന പ്രദേശത്താണ് ?
മഹാരാഷ്ട്ര
◆ ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ...?
സൗരസ്ഥിര ഉപഗ്രഹങ്ങൾ
◆ ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ -രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ( ജി.പി.എസ്)
◆ വിദൂര സംവേദനത്തെ പ്രത്യക്ഷം, പരോക്ഷം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത് ?
ഊർജ ഉറവിടം
◆ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതാണ് ?
മൗണ്ട് കെ 2 ( ഗോഡ് വിൻ ഓസ്റ്റിൻ)
◆ ഗംഗാനദി ഉത്ഭവിക്കുന്നതെവിടെ നിന്നാണ് ?
ഗോമുഖ് ഗുഹയിൽ നിന്ന്
◆ മഹാനദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?
മൈക്കല നിരകൾ
◆ കാവേരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?
ബ്രഹ്മഗിരി നിരകൾ
◆ കേരളത്തിൽ സ്ഥിതി ചെയ്യുന്നതും തമിഴ്ത്താടിന്റെ നിയന്ത്രണത്തിലുള്ളതുമായ ജല സംഭരണികൾ ഏതെല്ലാം ?
മുല്ലപ്പെരിയാർ, പറമ്പിക്കുളം
◆ ലോക പരിസ്ഥിതി ദിനം ?
ജൂൺ 5
◆ ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷഭാഗം അറിയപ്പെടുന്നത് ?
ഹോമോസ്ഫിയർ
◆ രാജ്യാന്തര ഓസോൺ ദിനമെന്നാണ്?
സെപ്റ്റംബർ 16
◆ ആൻഡീസ് പർവത നിര സ്ഥിതി ചെയ്യുന്ന വൻകരയേത് ?
തെക്കേ അമേരിക്ക
◆ ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം ഏതാണ് ?
സീസ്മോഗ്രാഫ്
◆ ഭൂകമ്പ സമയത്ത് പുറപ്പെടുവിക്കുന്ന ഊർജത്തിന്റെ തീവ്രത അളക്കുന്നത് ഏതു തോതിലാണ്?
റിക്ടർ സ്കെയിൽ
◆ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ലയേത് ?
ഇടുക്കി
◆ ലൂ, മാംഗോഷവർ, കാൽബൈശാഖി എന്നിവ എന്താണ് ?
ഇന്ത്യയിൽ വീശുന്ന പ്രാദേശിക വാതങ്ങൾ
◆ ശരാശരി അന്തരീക്ഷമർദ്ദം ഒരു മെർക്കുറി ബാരോമീറ്ററിൽ രേഖപ്പെടുത്തുന്നത് എത്ര സെ.മീ. മെർക്കുറി കോളത്തിലാണ് ?
16 സെ.മീ
◆ മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചതാര് ?
ഹിപ്പാലസ്
◆ ഭൂമിയിൽ മനുഷ്യനു ലഭ്യമായ ശുദ്ധജലം എത്ര ശതമാനമാണ്?
0.33 ശതമാനം
◆ ലോക തണ്ണീർത്തട ദിനമെനാണ് ?
ഫെബ്രുവരി 2
◆ പ്രകൃതി ദത്തമായ സവിശേഷതകളും മനുഷ്യനിർമിതമായ വസ്തുക്കളും ഉൾപ്പെടുത്തി തയാറാക്കുന്ന മാപ്പ് ഏതു പേരിലറിയപ്പെടുന്നു?
ടോപ്പോഗ്രാഫിക്കൽ ഭൂപടം
◆ ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
പാമീർ പീഠഭൂമി
◆ മൗണ്ട് എവറസ്റ്റിന്റെ ഉയരം എത്ര മീറ്റർ?
8848 മീറ്റർ
◆ നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?
എക്കൽ മണ്ണ്
◆ ഭൂമിയുടെ ഏറ്റവും താഴ്ന്ന പ്രദേശം?
ചാവുകടൽ
◆ ഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗം?
എവറസ്റ്റ് കൊടുമുടി
◆ ഏറ്റവും വലിയ ദ്വീപ്?
ഗ്രീൻലാൻഡ്
◆ തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
ബ്രസീൽ
◆ ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകം?
ബെയ്ക്കൽ തടാകം (റഷ്യ)
◆ കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീരകനാൽ ഏതു ദേശീയ ജലപാതയുടെ ഭാഗമാണ് ?
ദേശീയ ജലപാത 3
◆ 'മനുഷ്യൻ സ്വയം നിർമിക്കുന്നു' എന്ന കൃതി രചിച്ചതാര് ?
ഗോർഡൻ ചൈൽഡ്
◆ എന്നാണ് ദേശീയ ഉപഭോക്തൃ ദിനം?
ഡിസംബർ 24
Post a Comment