Bookmark

10000 General Knowledge Questions and Answers PART 61


9001. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം?

 1933

9002. 'ഉദയസൂര്യന്റെ നാട്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം? 

 ജപ്പാൻ

9003. ശാന്ത സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?

 പനാമ കനാൽ

9004. കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി? 

 സി.പി. രാമസ്വാമി അയ്യർ

9005. കരഭാഗം മുഴുവൻ സനഗൽ എന്ന രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യം?

 ഗാംബിയ

9006. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാരെ? 

 ബാബാ ആംതെ

9007. ഇൽബർട്ട് ബിൽ തർക്കത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി? 

 റിപ്പൺ

9008. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ധാന്യം? 

 അരി

9009. ആദ്യമായി ഇന്ത്യയിൽ നിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം? 

 ബർമ

9010. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?  

 ശങ്കരനാരായണൻ തമ്പി

9011. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത് ?

 റഷ്യ

9012. ഇന്റർപോളിന്റെ ആസ്ഥാനം?

 ലിയോൺസ്

9013. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര? 

 ആൽപ്സ്

9014. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്? 

 ഡോ. അംബേദ്കർ

9015. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം? 

 1973

9016. മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് ? 

 ഹെൻറി ഇൻവിൻ

9017. വൈറ്റ് ഹൗസ് എവിടെയാണ് ? 

 വാഷിംഗ്ടൺ ഡിസി

9018. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത് ?  

 ഷാജഹാൻ

9019. ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്? 

 ഗുപ്തവംശം

9020. ഏതു മതത്തിന്റെ വിഭാഗമാണ് വജ്രായനം? 

 ബുദ്ധമതം

9021. 1832 - ൽ ഇന്ത്യയിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിക്കപ്പെട്ട സ്ഥലം? 

 സെഹ്റാംപൂർ

9022. ഇന്ത്യയുടെ കവാടം? 

 മുംബൈ

9023. ഇരുമ്പിനു പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ?

 ഗാൽവനൈസേഷൻ

9024. ഏതു യുദ്ധത്തിലാണ് ടിപ്പു കൊല്ലപ്പെട്ടത് ? 

 നാലാം മൈസൂർ യുദ്ധം

9025. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത് ? 

 കാവേരി

9026. ഏഷ്യയുടെ കവാടം?

 ഫിലിപ്പെൻസ്

9027. ഏറ്റവും കൂടുതൽ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം? 

 ഡൽഹി

9028. ഇന്ത്യയിലെ ആദ്യത്തെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് ?

 തിരുവനന്തപുരം

9029. ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ രൂപവത്കൃതമായ വർഷം?

 1948

9030. അജന്താഗുഹകളെ 1919 - ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ?

 ജോൺ സ്മിത്ത്

9031. ഏതു രാജവംശത്തിന്റെ ഭരണമാണ് ചന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ? 

 നന്ദവംശം

9032. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

 അമ്പലവയൽ

9033. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ?

 എം മുകുന്ദൻ

9034. രവീന്ദ്രനാഥ് ടാഗോർ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി?

 രവീന്ദ്ര സംഗീതം

9035. ഏത് നദീതീരത്താണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് ? 

 സെയ്ൻ

9036. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത് ? 

 ലഡാക്ക്

9037. ലിയോൺ ട്രോട്സ്കി ജനിച്ച രാജ്യം? 

 ഉക്രയിൻ

9038. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ?

ഐ കെ കുമാരൻ മാസ്റ്റർ

9039. ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത് ? 

 പളളിക്കൽ

9040. ഋഗ്വേദവും വാൽമീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി? 

 വള്ളത്തോൾ

9041. തിരുവിതാംകൂർ വനനിയമം നിലവിൽ വന്നത് ?

 1887

9042. രക്തസമ്മർദം കൂടിയ അവസ്ഥ? 

 ഹൈപ്പർ ടെൻഷൻ

9043. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത് ?

 എ.പി.ജെ. അബ്ദുൾ കലാം

9044. ഏത് പർവതനിരയിൽ നിന്നാണ് ആമസോൺ ഉൽഭവിക്കുന്നത് ? 

 ആൻഡീസ്

9045. 1984 ജൂൺ 5 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് നേതാവ്? 

 ഭിന്ദ്രൻ വാല

9046. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?

 പൊളളാച്ചി

9047. ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി? 

 അമൂർ

9048. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത് ? 

 നെതർലൻഡ്സ്

9049. വനമഹോത്സവം തുടങ്ങിയത് എന്ന് ?

 1950

9050. ഏതു രാജ്യത്തെയാണ് തദ്ദേശീയർ നിപ്പോൺ എന്നു വിളിക്കുന്നത്? 

 ജപ്പാൻ

 9051. രാമാനന്ദന്റെ ഗുരു?

 രാമാനുജൻ

9052. ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ?

 തൂത്തുക്കുടി

9053. ഏത് നദീതീരത്താണ് ഹൈദരാബാദ് ? 

 മൂസി

9054. ചാന്നാർ കലാപം ആരംഭിച്ചത്?

 1822

9055. വാകാടക വംശം സ്ഥാപിച്ചത് ? 

 വിന്ധ്യാശക്തി

9056. ഓക്സിജന് ആ പേരു നൽകിയത് ? 

 ലാവോസിയർ

9057. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഏതു ജില്ലയിൽ?

 എറണാകുളം

9058. വർണാന്ധത കണ്ടുപിടിച്ചത് ?

 ജോൺ ഡാൾട്ടൺ

9059 ഏറ്റവും കൂടുതൽ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളുള്ള രാജ്യം? 

 ബ്രിട്ടൺ

9060. ഏറ്റവും കൂടുതൽ മതങ്ങൾക്കു ജന്മഭൂമിയായ വൻകര?   

 ഏഷ്യ

9061. ജോളി ഗ്രാൻഡ് എയർപോർട്ട് എവിടെ? 

 ഡെറാഡൂൺ

9062. ഏറ്റവും കൂടുതൽ ബുദ്ധമതക്കാരുള്ള ഇന്ത്യൻ സംസ്ഥാനം? 

 മഹാരാഷ്ട്ര

9063. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

 വൂളാർ

9064. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ?

 ചിൽക്ക

9065. ഏറ്റവും കൂടുതൽ പബ്ലിക് ലൈബ്രറികളുള്ള രാജ്യം? 

 റഷ്യ

9066. എറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി? 

 ഒട്ടകപ്പക്ഷി

9067. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു? 

 ആമ

9068. കാർഗിൽ യുദ്ധം നടന്ന വർഷം? 

 1999

9069. കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി? 

 ആർ ശങ്കർ

9070. ഇളയിടത്തു സ്വരൂപം എന്നറിയപ്പെടുന്നത് ?

 കൊട്ടാരക്കര

9071. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന കരയിലെ ജീവി?

 ആന

9072. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?

 ബ്രഹ്മപുരം

9073. ജോർജ് വാഷിങ്ടൺ ജനിച്ച സ്ഥലം? 

 വിർജിനിയ

9074. ഏറ്റവും കൂടുതൽ ഐസ് നിറഞ്ഞ വൻകര? 

 അന്റാർട്ടിക്ക

9075. ഒളിമ്പിക്സ് ചിഹ്നത്തിൽ സാന്നിധ്യമില്ലാത്ത വൻകര?

 അന്റാർട്ടിക്ക

9076. ഓൾ ഇന്ത്യാ റേഡിയോയുടെ പേര് ആകാശവാണി എന്നുമാറ്റിയ വർഷം? 

 1957

9077. വാൾ സ്ട്രീറ്റ് എന്തിനാണു പ്രസിദ്ധം? 

 സ്റ്റോക്ക് എക്സ്ചേഞ്ച്

9078. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? 

 ടീസ്റ്റ

9079. ഗാന്ധിജി ജോഹന്നാസ് ബർഗിൽ ആരംഭിച്ച ഫാം?

 ടോൾസ്റ്റോയി ഫാം

9080. കേരളത്തിലെ ആദ്യ കറൻസി രഹിത കളക്ടറേറ്റ് ? 

 പത്തനംതിട്ട

9081. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനി മിഷൻ? 

 ശനി

9082. കരിങ്കുപ്പായക്കാർ എന്ന പേരിൽ സൈന്യം രൂപീകരിച്ച വ്യക്തി?

 മുസോളിനി

9083. എസ്. ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം?

 വീണ

9084. എ.പി.ജെ. അബ്ദുൾ കലാമിന്റെ ജന്മദേശം? 

 രാമേശ്വരം

9085. മോസ്കോ കടൽ എവിടെയാണ് ? 

 ചന്ദ്രൻ

9086. മോഡേൺ ബാബിലോൺ എന്നറിയപ്പെടുന്നത് ? 

 ലണ്ടൻ

9087. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം? 

 1857

9088. ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത് ?

 സത്ലജ്

9089. ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത് ?

 അജാതശത്രു

9090. ഏറ്റവും കൂടുതൽ സംസ്ഥനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? 

 ഉത്തർ പ്രദേശ്

9091. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം? 

 ഇന്ത്യ

9092. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത് ?

 കൊച്ചി

9093. ഉത്തരാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?  

 റഷ്യ

9094. വിജയഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്നത് ? 

 ലാൽ ബഹാദൂർ ശാസ്ത്രി

9095. ലോകത്താദ്യമായി ചെക്ക് ക്ലിയറിങ് ആരംഭിച്ച രാജ്യം? 

 ഇംഗ്ലണ്ട്

9096. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം ?

 സാംബർ തടാകം

9097. ബ്രൗൺ ഷർട്ട്സ് രൂപീകരിച്ചത്?

 ഹിറ്റ്ലർ

9098. ഭാരതരത്നം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദൻ?

 പണ്ഡിറ്റ് രവിശങ്കർ

9099. ആരുടെ കുതിരയാണ് ബ്യൂസിഫാലസ്? 

 അലക്സാണ്ടർ ചക്രവർത്തി

9100. തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

 തിരുവിതാംകൂർ

9101. ഏത് ഗ്രഹത്തിലാണ് വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ?

 വ്യാഴം

9102. ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം?

 അഹമ്മദാബാദ്

9103. വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രം? 

 ചാണക്യൻ

9104. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം ?

 ചാന്ദിപൂർ, ഒഡീഷ

9105. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി? 

 ഗുവഹത്തി

9106. ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

 തുമ്പ

9107. നാഷണൽ റിമോർട്ട് സെൻസിങ് സെന്റർ എവിടെയാണ് ?

 ഹൈദരാബാദ്

9108. വിത്ത് ഉണ്ടെങ്കിലും കായ്ക്കൾ ഇല്ലാത്ത സസ്യം ?

 പൈനസ്

9109. റാഡ്ക്ലിഫ് രേഖ വെർതിരിക്കുന്ന രാജ്യങ്ങൾ?

 ഇന്ത്യയും പാകിസ്താനും

9110. വിക്രമാദിത്യൻ എന്നറിയപ്പെട്ട ഗുപ്ത ചക്രവർത്തി? 

 ചന്ദ്രഗുപ്ത വിക്രമാദിത്യൻ

9111. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത് ? 

 ഇടശ്ശേരി

9112. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?

 തുമ്പ

9113. ഏത് അവാർഡാണ് അക്കാദമി അവാർഡ് എന്ന പേരിലും അറിയപ്പെടുന്നത്?

 ഓസ്കർ

9114. കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം? 

 സൈലന്റ് വാലി

9115. പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് അഭിപ്രായപ്പെട്ടത്?

 കല്പന ചൗള

9116. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം? 

 പ്രകാശ പ്രകീർണനം

9117. ഏത് ഭാഷയാണ് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഏറ്റവും കൂടുതൽ നേടിയിട്ടുള്ളത് ? 

 ഫ്രഞ്ച്

9118. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ?

 രാകേശ് ശർമ്മ

9119. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ?

 യൂറി ഗഗാറിൻ

9120. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം? 

 സെറിബ്രം

9121. ഉയരം അളക്കുന്നതിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഉപകരണം?

  അൾട്ടിമീറ്റർ

9122. ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ? 

 ഫോർമിക് ആസിഡ്

9123. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് ? 

 മീഥേയ്ൻ

9124. സലിം അലി പക്ഷിസങ്കേതം എവിടെയാണ്?

 ഗോവ

9125. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ? 

 ബൊളീവിയ, ബ്രസീൽ

9126. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ? 

 ശ്യാമപ്രസാദ് മുഖർജി

9127. ലണ്ടിനിലെ പ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം? 

 1666

9128. തട്ടേക്കാട് പക്ഷിസങ്കേതം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

 സലിം അലി

9129. ലക്ഷദ്വീപിലെ പ്രധാനഭാഷ?

 മലയാളം

9130. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതിചെയ്യുന്ന നഗരം? 

 ഭോപ്പാൽ

9131. പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്? 

 പ്രധാനമന്ത്രി

9132. തിരുവനന്തപുരത്ത് വാന നിരീക്ഷണശാല ആരംഭിച്ച രാജാവ്?

 സ്വാതി തിരുനാൾ

9133. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ? 

 ടൈറ്റാനിയം

9134. തിരുവിതാംകൂറിൽ രാജധാനി മാർച്ച് നടത്തിയത് ആര് ?

 അക്കാമ്മ ചെറിയാൻ

9135. തമിഴ്നാട്ടിലെ പ്രധാന ആഘോഷം? 

 പൊങ്കൽ

9136. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റൻ?

 കപിൽദേവ്

9137. ചൈനയിൽ രാജഭരണം അവസാനിപ്പിച്ച നേതാവ് ?

 സൺയാത് സെൻ

9138. ഏതിൽനിന്നാണ് വിസ്കി ഉൽപാദിപ്പിക്കുന്നത് ? 

 ബാർലി

9139. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം? 

 മേരി പുന്നൻ ലൂക്കോസ്

9140. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്നത്?

 അസ്ട്രോണമിക്കൽ യൂണിറ്റ്

9141. വേദങ്ങളിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര്?

 സ്വാമി ദയാനന്ദ സരസ്വതി

9142. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ?

 സ്വാമി ദയാനന്ദ സരസ്വതി

9143. തിരുനെല്ലി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? 

 വിഷ്ണു

9144. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യത്തെ മലയാള ചിത്രം?

 നീലക്കുയിൽ

9145. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?

 വിക്രം സാരാഭായ്

9146. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ്?

 പഴശ്ശിരാജ

9147. ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്?

 ഗോപാല കൃഷ്ണ ഗോഖലെ

9148. പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത് ?

 പഴശ്ശിരാജ

9149. ജോർഹത് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? 

 അസം

9150. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത് ? 

 ശങ്കരാചാര്യർ

Post a Comment

Post a Comment