8701. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ് ?
മഹാരാഷ്ട്ര
8702. ആഹാരം കഴുകിയതിനുശേഷം തിന്നുന്ന ജന്തു?
റാക്കൂൺ
8703. യഹൂദമതം സ്ഥാപിച്ചത് ?
മോസസ്
8704. നാൽ സരോവർ തണ്ണീർത്തടം ഏതു സംസ്ഥാനത്താണ് ?
ഗുജറാത്ത്
8705. ടക്സ് എന്ന കമ്പനിയുടെ ചിഹ്നം?
പെൻഗ്വിൻ
8706. ചെസ് കളിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമേത് ?
റഷ്യ
8707. ചന്ദ്രഗിരിക്കോട്ട നിർമിച്ചത് ?
ബിദനൂരിലെ ശിവപ്പനായക്
8708. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മലയാളി?
ജി.പി. പിള്ള
8709. ചന്ദ്രനിലേക്ക് യാത്ര സങ്കൽപിച്ച നോവലിസ്റ്റ് ?
ഷൂൺ വോൺ
8710. ഡോ. അംബേദ്കർ 1956 - ൽ സ്വീകരിച്ച മതം?
ബുദ്ധമതം
8711. ആദ്യമായി സൗരകലണ്ടർ വികസിപ്പിച്ചെടുത്ത രാജ്യം?
ചൈന
8712. ഏതു രാജ്യത്തിൽ നിന്നാണ് നമീബിയ സ്വാതന്ത്ര്യം നേടിയത് ?
ദക്ഷിണാഫ്രിക്ക
8713. ഗാന്ധിജിയുടെ ആത്മകഥ?
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
8714. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ?
മന്നത്ത് പദ്മനാഭൻ
8715. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
8716. നായർസാൻ എന്നറിയപ്പെട്ടത് ?
എ. മാധവൻ നായർ
8717. ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി?
ജെ.ബി. കൊണോലി
8718. നവീകരണ പ്രസ്ഥാനം തുടങ്ങിയ രാജ്യം?
ജർമനി
8719. പറുദീസാ നഷ്ടം എന്ന കൃതി രചിച്ചത് ?
ജോൺ മിൽട്ടൺ
8720. പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ചത് ?
ഗ്രിഗർ മെൻഡൽ
8721. പാരീസ് കമ്യൂൺ തിരഞ്ഞെടുക്കപ്പെട്ട വർഷം?
1871
8722. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് പുട്ട് ?
ഗോൾഫ്
8723. മുഖ്യമന്ത്രി ആയതിനു ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?
ഇ എം എസ് നമ്പൂതിരിപ്പാട്
8724. കാംഗ്ര താഴ്വര ഏത് സംസ്ഥാനത്ത് ?
ഹിമാചൽ പ്രദേശ്
8725. കാതൽമന്നൻ എന്നറിയപ്പെട്ടിരുന്ന തമിഴ് നടൻ?
ജമിനി ഗണേശൻ
8726. ലോകബാങ്കിന്റെ ആസ്ഥാനം?
വാഷിങ്ടൺ
8727. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?
ഷൂമാക്കർ ലെവി -9
8728. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?
റിച്ചാർഡ് വെല്ലസ്ലി
8729. പുരാതന ഒളിമ്പിക്സിലെ ആദ്യ വിജയി?
കൊറോബസ്
8730. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ?
മന്നത്ത് പത്മനാഭൻ
8731. നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത് ?
നേറ്റാൾ
8732. നിത്യനഗരം എന്നറിയപ്പെടുന്നത് ?
റോം
8733. നീതിസാരം, വൈരാഗ്യശതകം എന്നിവ രചിച്ചതാര് ?
ഭർതൃഹരി
8734. റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് വൻകരയിലാണ് ?
യൂറോപ്പ്
8735. ഇന്ത്യയിൽ പിൻകോഡ് സംവിധാനം നിലവിൽ വന്ന വർഷം?
1972
8736. മഹാരാഷ്ട്രയുടെ തലസ്ഥാനം?
മുംബൈ
8737. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലുത്?
നീലത്തിമിംഗിലം
8738. അലക്സാണ്ടിയ നഗരം ഏതു നദീതീരത്താണ്?
നൈൽ
8739. റിബോഫ്ളാവിൻ ഏതു വിറ്റാമിന്റെ രാസനാമം?
വിറ്റാമിൻ ബി 2
8740. ജാർഖണ്ഡിലെ രാഖ ഖനിയിൽ നിന്ന് ലഭിക്കുന്ന ലോഹം?
ചെമ്പ്
8741. ദ നൈറ്റ് കഫേ ആരുടെ പെയിന്റിംഗാണ് ?
വാൻഗോഗ്
8742. ആദ്യമായി പാർലമെന്റ് നിലവിൽ വന്ന ഗൾഫ് രാജ്യം?
കുവൈറ്റ്
8743. ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
വടിവിശ്വരം
8744. റിഹണ്ട് ജലവൈദ്യുതപദ്ധതി ഏതു സംസ്ഥാനത്ത് ?
ഉത്തർ പ്രദേശ്
8745. ജീവകം കെയുടെ രാസനാമം?
ഫില്ലോക്വിനോൺ
8746. റിയോ ഡി ജനീറോ ഏത് രാജ്യത്താണ് ?
ബ്രസീൽ
8747. മെർഡേക്ക കപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന രാജ്യം?
മലേഷ്യ
8748. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?
ഹരിയാന
8749. മാർജാരകുടുംബത്തിൽ കൂട്ടമായി ജീവിക്കുന്ന മൃഗം?
സിംഹം
8750. ലൈല മജ്നു എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
അമീർ ഖുസ്രു
8751. റോക്കീസ് മലനിരകൾ ഏത് വൻകരയിലാണ് ?
വടക്കേ അമേരിക്ക
8752. ആദ്യത്തെ കൃത്രിമ റബ്ബർ?
നിയോപ്രീൻ
8753. ജയക് വാടി പദ്ധതി ഏത് നദിയിലാണ് ?
ഗോദാവരി
8754. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇന്റർനെറ്റ് പ്രൊവൈഡർ?
സത്യം ഇൻഫോവേ
8755. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?
ചുവപ്പ്, പച്ച, നീല
8756. ആന്ത്രാക്സിനു കാരണമായ അണുജീവി?
ബാക്ടീരിയ
8757. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
മുംബൈ
8758. നൊബേൽ അക്കാദമി എവിടെയാണ് ?
സ്വീഡൻ
8759. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ?
തീഹാർ
8760. സുരസാഗരം രചിച്ചത് ?
സൂർദാസ്
8761. വൈസ് റീഗൽ ലോഡ്ജ് എവിടെയായിരുന്നു?
ഷിംല
8762. ലൈസിയം എന്ന വിദ്യാലയം സ്ഥാപിച്ചത് ?
അരിസ്റ്റോട്ടിൽ
8763. ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?
മംഗോളിയ
8764. കാളപ്പോര് ഏതുരാജ്യത്തെ ദേശീയ കായിക വിനോദമാണ് ?
സ്പെയിൻ
8765. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ?
പത്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം)
8766. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത് ?
ജഗന്നാഥക്ഷേത്രം (പുരി)
8767. അച്ചുതണ്ടിന് ഏറ്റവും കൂടുതൽ ചരിവുള്ള ഗ്രഹം?
യുറാനസ്
8768. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം?
ഭരണി
8769. ഇന്ത്യയിൽ വനമഹോൽസവം ആരംഭിച്ചത് ?
കെ.എം. മുൻഷി
8770. ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി?
അക്ബർ
8771. കൊണാർക്കിലെ സൂര്യക്ഷേത്രം നിർമിച്ചത് ?
നരസിംഹദേവൻ
8772. വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന് പറഞ്ഞത് ?
എബ്രഹാം ലിങ്കൺ
8773. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥപേര് ?
വാസുദേവൻ
8774. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി ?
പമ്പ
8775. ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ?
പമ്പ
8776. ഒന്നാം ലോക്സഭയിൽ കോൺഗ്രസ് പാർട്ടി നേടിയ സീറ്റുകൾ ?
364
8777. ആരുടെ ആത്മകഥയാണ് ഓർമയുടെ ഓളങ്ങൾ?
ജി. ശങ്കരക്കുറുപ്പ്
8778. ബെൻഹർ എന്ന പുസ്തകം രചിച്ചത് ?
ലൂയിസ് വാലസ്
8779. കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ് ?
ചന്ദ്രൻ
8780. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ?
സർ ആൽബർട്ട് ഹോവാർഡ്
8781. പേഴ്സണൽ കംപ്യൂട്ടറിന്റെ പിതാവ് ?
ഹെൻറി എഡ്വർഡ് റോബർട്സ്
8782. പോസ്റ്റൽ കോഡ് സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
ജർമനി
8783. ഇന്ത്യാ ഗവൺമെന്റ് ജനസംഖ്യാനയം പ്രഖ്യാപിച്ച വർഷം?
1976
8784. ദക്ഷിണേന്ത്യൻ നദികളിൽ ഏറ്റവും വലിയ തട പ്രദേശമുള്ളത് ?
ഗോദാവരി
8785. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യവനിത?
ജാനകി രാമചന്ദ്രൻ
8786. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തടാകം?
കൊല്ലേരു
8787. സംസ്ഥാന പി. എസ്. സി. ചെയർമാനെ നിയമിക്കുന്നതാര് ?
ഗവർണർ
8788. ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര് ?
നീല പുസ്തകം
8789. എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത് ?
മഹാരാഷ്ട്ര
8790. എവിടെയാണ് പഞ്ചായത്തീരാജിനു തുടക്കം കുറിച്ചത് ?
നാഗൂർ
8791. ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം?
ഹൗറ പാലം
8792. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എവിടെയാണ് ?
കൊയിലാണ്ടി
8793. ഉപ്പുരസം ഏറ്റവും കൂടുതലുള്ള സമുദ്രം?
ചാവുകടൽ
8794. രാജാജി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡ്
8795. ഉകായ് പദ്ധതി ഏതു നദിയിൽ?
താപ്തി
8796. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം?
ജർമനി
8797. റൂസ്സോ ഏതു രാജ്യത്താണ് ജനിച്ചത് ?
സ്വിറ്റ്സർലൻഡ്
8798. ആയിരം കുന്നുകളുടെ നാട് ?
റുവാണ്ട
8799. ഏഴുമലകളുടെ നാട് ?
ജോർദാൻ
8800. ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
കർണം മല്ലേശ്വരി
8801. ഹോപ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
മുംബൈ
8802. ഒളിമ്പിക്സിനു വേദിയായ ആദ്യ ഏഷ്യൻ നഗരം?
ടോക്കിയോ
8803. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വൻകര?
ഏഷ്യ
8804. ഏറ്റവും പഴക്കമുള്ള വിമാന സർവീസ് ?
കെ.എൽ.എം.
8805. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?
ബുറുണ്ടി
8806. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് ?
മഞ്ചേശ്വരം
8807. ഏറ്റവും പഴക്കം ചെന്ന ഫെഡറൽ സംവിധാനമുള്ളത് ?
യു. എസ്. എ.
8808. ഈജിപ്തിന്റെ ഏഷ്യൻഭാഗം?
സിനായ് ഉപദ്വീപ്
8809. ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രി?
ബിയാന്ത് സിങ്
8810. ഏറ്റവും പഴക്കമുള്ള തലസ്ഥാനം?
ഡമാസ്കസ്
8811. യു.പി.എസ്. സി. സ്ഥാപിതമായ വർഷം?
1950
8812. ചന്ദ്രനെക്കുറിച്ചുള്ള പഠനം?
സെലനോളജി
8813. സൂര്യനെക്കുറിച്ചുള്ള പഠനം?
ഹീലിയോളജി
8814. പേർഷ്യയിലെ അലക്സാണ്ടർ എന്നു വിശേഷിപ്പിക്കപ്പെട്ടത് ?
നാദിർ ഷാ
8815. ഭൂവൽകത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
അലുമിനിയം
8816. ഇന്ത്യയിലെ ഏറ്റവും വലിയ നദി ?
ഗംഗ
8817. ഹിന്ദുമതത്തിലെ അക്വിനാസ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?
ശങ്കരാചാര്യർ
8818. ഹിന്ദുമതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ?
ദയാനന്ദ സരസ്വതി
8819. ഫത്തേബാദ് നഗരത്തിന്റെ സ്ഥാപകൻ?
ഫിറോസ് ഷാ തുഗ്ലക്
8820. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി ?
യമുന
8821. കോമൺവെൽത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദ്യ രാജ്യം?
ഫിജി
8822. ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം ?
യമുന
8823. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ നോവൽ?
ബാല്യകാലസഖി
8824. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിയേറ്ററുകൾ ഉള്ള സംസ്ഥാനം?
ആന്ധ്രപ്രദേശ്
8825. ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്ന് അറിയപ്പെടുന്നതാര് ?
മുഹമ്മദ് യൂനുസ്
8826. ലോക്സഭയിലെ രണ്ടാമത്തെ വനിത പ്രതിപക്ഷ നേതാവ് ?
സുഷമാ സ്വരാജ്
8827. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെ?
റോം
8828. ഹജജ് ഏത് രാജ്യത്തേക്കുള്ള തീർഥാടനമാണ് ?
സൗദി അറേബ്യ
8829. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ?
ലാറ്റിൻ
8830. ചതുപ്പു വാതകം എന്നറിയപ്പെടുന്നത് ?
മീഥേൻ
8831. എ.ഐ.ടി.യു.സി. യുടെ ആദ്യ സമ്മേളനം നടന്ന വർഷം?
1920
8832. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
യുറാനസ്
8833. അക്ബറിന്റെ സൈനിക സമ്പ്രദായം അറിയപ്പെട്ടിരുന്ന പേര് ?
മൻസബ്ദാരി
8834. ഋഗ്വേദകാലത്ത് ജലത്തിൽ അധിദേവനായി കണക്കാക്കപ്പെട്ടത് ?
വരുണൻ
8835. ചെങ്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ് ?
ഇന്ത്യൻ മഹാസമുദ്രം
8836. എ.ബി. വാജ്പേയി ജനിച്ച സ്ഥലം?
ഗ്വാളിയാർ
8837. തിരു - കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ?
ആനി മസ്ക്രീൻ
8838. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത് ?
ഛന്ദേല
8839. തിരു - കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിറുത്തലാക്കിയ വർഷം?
1951
8840. ടിപ്പുവിന്റെ പിതാവ്?
ഹൈദരലി
8841. സുനാമി ഏതുഭാഷയിലെ വാക്കാണ് ?
ജപ്പാനീസ്
8842. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യുണിറ്റ് ?
ടെസ് ല
8843. ഒരു ബാർ മാഗ്നറ്റിന്റെ കേന്ദ്രത്തിലെ കാന്തിക ബലം ?
പൂജ്യം
8844. ഗുപ്തരാജസദസ്സിലെ ഭാഷ?
സംസ്കൃതം
8845. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം?
ചമ്പാരൻ
8846. ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്ന പുസ്തകം?
ഗിന്നസ് ബുക്ക്
8847. റേഡിയസ്, അൾന എന്നീ അസ്ഥികൾ എവിടെ കാണപ്പെടുന്നു?
കൈ
8848. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ?
ജി വി രാജ സ്പോർട്സ് സ്കൂൾ
8849. ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത് ?
ഉപനിഷത്തുകൾ
8850. ഇന്ത്യയിൽ എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്നത് ?
സെപ്തംബർ 15
Post a Comment