Bookmark

10000 General Knowledge Questions and Answers PART 29


4201. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

 ഇന്ദ്രസഭ

4202. ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായത്?

 ഹൈദ്രാബാദ്

4203. പക്ഷിപ്പനിക്ക് കാരണമായ വൈറസ്?

 H5 N1 വൈറസ്

4204. ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം ഏത്?

 സത്യമേവ ജയതേ

4205. മദർ തെരേസ ഇന്ത്യയിലെത്തിയത്?

 1929 ൽ

4206. ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചതാര്?

 അമർത്യാസെൻ

4207. ഇന്ത്യയിൽ Wi-Fi നിലവിൽ വന്ന  ആദ്യ ട്രെയിൻ?

 രാജധാനി എക്സ്പ്രസ്

4208. ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

 2006

4209. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

 കുരുമുളക്

4210. J.A പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

 ആദർശ് ഫ്ളാറ്റ് കുംഭകോണം

4211. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

 റെഡ് ഇന്ത്യാക്കാർ

4212. വാഗൺ ട്രാജഡി നടന്ന വർഷം?

 1921

4213. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

 വാഗ്ഭടൻ

4214. കൃത്രിമമായി നിർമ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

 ടെക്നീഷ്യം

4215. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്ത രാജാവ് ആരാണ്?

 ചന്ദ്രഗുപ്തൻ Il

4216. കൊച്ചി മേജർ തുറമുഖമായ വർഷം?

 1936

4217. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

 കയർ (1984)

4218 തുഗ്ലക് വംശ സ്ഥാപകൻ‍?

 ഗയാസുദ്ദീൻ തുഗ്ലക്

4219. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

 1929

4220. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം?

 10

4221. ഡ്രഗ്സ് ഫാർമസ്യൂട്ടിക്കൽസിന്റെ ആസ്ഥാനം?

 കലവൂർ (ആലപ്പുഴ)

4222. പോണ്ടിച്ചേരിയുടെ സ്ഥാപകൻ?

ഫ്രാൻസീസ് മാർട്ടിൻ

4223. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?

 ശുക സന്ദേശം

4224. ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവാര് ?

 സുഭാഷ് ചന്ദ്രബോസ്

4225. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയതാര്?

 ആനന്ദ്

4226. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

 ഗോവ

4227. ഭാരതത്തിലെ യൂക്ലിഡ്?

 ഭാസ്ക്കരാചാരൃ

4228. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

 ആഗാഖാൻ പാലസ് (പൂനെ)

4229. സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?

 1920

4230. രണ്ടാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

 വാറൻ ഹേസ്റ്റിംഗ്സ്

4231. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്?

 ക്യൂബ

4232. കർണ്ണാടക സംഗീതത്തിലെ മേള രാഗങ്ങൾ എത്രയാണ്?

 72

4233. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

 ഓസ്മിയം

4234. ശ്രീ നാരായണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

 മരുത്വാമല

4235. ഹിന്ദുസ്ഥാന്‍റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചതാര് ?

 ബാബർ

4236. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

 മീസോഫൈറ്റുകൾ

4237. നാലാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് സൈന്യാധിപൻ?

 ആർതർ വെല്ലസ്ലി

4238. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

 1986

4239 തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി?

 പറവൂർ ടി.കെ.നാരായണപിള്ള

4240. ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ എന്നറിയപ്പെടുന്നത് ?

 ആർതർ വെല്ലസ്ലി

4241. ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം?

 1595

4242. പൂർണ്ണമായി കവിതയിൽ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

 കവന കൌമുദി

4243. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

 ഉത്തർപ്രദേശ്

4244. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷൻ‍?

 ഓംകാർ ഗ്വോസാമി കമ്മീഷൻ

4245. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

 ടിപ്പുസുൽത്താൻ

4246. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

 രാജ്യസഭ

4247. മികച്ച ഗാന രചയിതാവിനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ആര്?

 വയലാർ രാമവർമ്മ (1972)

4248. സംസ്കൃത നാടകങ്ങളുടെ പിതാവ്?

 കാളിദാസൻ

4249. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

 കുഷ്ഠം

4250. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

 1924

4251. മലേറിയ പരത്തുന്നത്?

 അനോഫിലസ് പെൺകൊതുക്

4252. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

 1992 മാർച്ച് 12

4253. സാക്ഷരതാ ശതമാനം കുറവുള്ള പഞ്ചായത്ത് ? 

 പുത്തൂർ (പാലക്കാട്)

4254. സ്വീഡിഷ് ഗവൺമെന്റിന്‍റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

 ലോക് ജുംബിഷ്

4255. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

 ലോകസഭ

4256. സാർക്കിൽ അംഗമായ അവസാന രാജ്യം?

 അഫ്ഗാനിസ്ഥാൻ

4257. ഏത് അമേരിക്കൻ പ്രസിഡന്റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ?

 ജോൺ എഫ് കെന്നഡി

4258. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

 HMS ബിഗിൾ

4259. ക്രിസ്തുമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

 ബൈബിൾ

4260. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?

 യൂറാൽ പർവ്വതനിര

4261. അസ്സാമിലെ പുനക്കൃഷി രീതി?

 ജും

4262. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

 1986

4263. 'ഹിമാലയ സാനുവിലൂടെ' രചിച്ചതാര്?

 കെവിസുരേന്ദ്രനാഥ്

4264. ഇന്ത്യയുടെ ദേശീയ മൃഗം?

 കടുവ

4265. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

 കൃഷ്ണരാജവോടയർ

4266. ബ്രിട്ടന്‍റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

 ഗ്ളാഡ്സ്റ്റൺ

4267. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

 റോസ് ദ്വീപ്

4268. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം?

 1930 മാർച്ച് 12- ഏപ്രിൽ 6

4269. ആദ്യ വനിത നിയമസഭാ സ്പീക്കർ?

 ഷാനോ ദേവി

4270.  ഒന്നാം മൈസൂർ യുദ്ധം അവസാനിച്ച ഉടമ്പടി?

 മദ്രാസ് ഉടമ്പടി

4271. പവ്നാർ ആശ്രമത്തിലെ സന്യാസി?

 വിനോബ ഭാവെ

4272. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവാര്?

 മാധവിക്കുട്ടി

4273. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

 കാണ്ഠം

4274. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

 ബെനാറ്റോ മുസ്സോളിനി

4275. ജാലിയൻ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

ഏപ്രിൽ 13

4276. ഏറ്റവും കൂടുതൽ കടൽതീരം ഉള്ള ഇന്ത്യൻ‍ സംസ്ഥാനം?

 ഗുജറാത്ത്

4277. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

 ഫ്രാൻസ്

4278. ‘ചിരിയും ചിന്തയും’ എന്ന കൃതിയുടെ രചയിതാവാര്?

 ഇ.വി കൃഷ്ണപിള്ള

4279. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്ന രാജ്യം?

 സൊമാലിയ

4280. ഇന്തുപ്പിന്‍റെ രാസനാമം?

 പൊട്ടാസ്യം ക്ലോറൈഡ്

4281. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജാവാര്?

 അമോഘ വർഷൻ

4282. മൃച്ഛഘടികം രചിച്ചതാര്?

 ശൂദ്രകൻ

4283. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?

 സി.അച്യുതമേനോൻ

4284. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

 എലിസബത്ത് രാജ്ഞി

4285. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

 അജാതശത്രു

4286. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് എന്ന്?

 1600 ഡിസംബർ 31

4287. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യപേര് ?

 ജോൺ കമ്പനി

4288. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

 1969

4289. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാ

ക്കിയ ആദ്യ നിയമം?

 റഗുലേറ്റിംഗ് ആക്ട് (1773)

4290. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?

 വളപ്പട്ടണം പുഴ

4291. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

 സിംല

4292. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?

 lDBl (Industrial Development Bank of India )

4293. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

 ലാലാ ലജ്പത് റായ്

4294. ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലിം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ

നടത്തിയ കലാപം അറിയപ്പെടുന്നത് ?

 ഫറാസ്സി കലാപം (1838 - 1857)

4295. ബംഗാൾ, ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ വിഭാഗത്തിലെ ജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?

 സന്താൾ കലാപം

4296. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ

കലാപം?

 കൂക കലാപം (1863-72)

4297. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

 സോയാബീൻ (40%)

4298. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

 സന്യാസി ഫക്കീർ കലാപം

4299. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

 വാറൻ ഹേസ്റ്റിംഗ്സ്

4300. കേരളത്തിൽ ഒദ്യോഗിക പക്ഷി?

 മലമുഴക്കി വേഴാമ്പൽ

4301. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി? 
43
 ചന്ദ്രഗിരിപ്പുഴ

4302. എമ്പയർ നഗരം എന്നറിയപ്പെടുന്നത് ?

 ന്യൂയോർക് 

4303. സെല്ലുലോസ് ഉപയോഗിച്ചുണ്ടാക്കുന്ന കൃത്രിമ നൂൽ? 

 റയോൺ

4304. മെനിഞ്ചൈറ്റിസ് ബാധിക്കുന്നത്?

  തലച്ചോറ്, സുഷുമ്ന

4305. ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ?

 കൊൽക്കത്തെ - ഡയമണ്ട് ഹാർബർ 

4306. ഗാന്ധി ആന്റ് സ്റ്റാലിൻ ആരുടെ രചനയാണ്?

 ലൂയിസ് ഫിഷർ

4307. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം? 

 കാസർഗോഡ്

4308. നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ? 

 1920

4309. നൈട്രജൻ കണ്ടുപിടിച്ചത് ?

 റൂഥർഫോർഡ്

4310. 'എന്റെ കഥയില്ലായ്മകൾ' ആരുടെ ആത്മകഥ? 

 എ.പി. ഉദയഭാനു 


4311. വൃക്കയുടെ പ്രവർത്തനം നിലച്ച് ഒരുളുടെ ജീവൻ 
നിലനിർത്തുവാൻ നൽകുന്ന ചികിത്സ? 

 ഡയാലിസിസ്

4312. സോഷ്യോളജിയുടെ പിതാവ്?

 അഗസ്റ്റസ് കോമറ്റ് 

4313. ജനാധിപത്യത്തിൽ യഥാർത്ഥാധികാരം കൈയാളുന്നത് ? 

 ജനങ്ങൾ

4314. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതെന്ന്? 

 1920

4315. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ?

 ഓമനക്കുഞ്ഞമ്മ

4316. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം?

 ബാരോമീറ്റർ 

4317. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ? 

 സിഡാർ എണ്ണ

4318. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ അപര്യാപ്തത 
കൊണ്ടുണ്ടാകുന്ന രോഗമേത്?

 അനീമിയ

4319. സാലാർജംഗ മ്യൂസിയം എവിടെയാണ്? 

 ഹൈദ്രാബാദ് 

4320. വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്നത് ? 

 ലാസ (ടിബറ്റ്)


4321. കേരള സ്റ്റേറ്റ് ബാംബു കോർപ്പറേഷൻ? 

 അങ്കമാലി

4322. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

  രാമകൃഷ്ണ പരമഹംസൻ 

4323. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനുപയോഗിക്കുന്ന റിസർപിൻ 
നിർമ്മിക്കുന്നത് ഏതിൽ നിന്നാണ് ? 

 സർപ്പഗന്ധി

4324. എത്യോപ്യയുടെ തലസ്ഥാനം?

 അഡിസ് അബാബ

4325. മന്ത്രിസഭയുടെ ഉത്തരവാദിത്വം എന്തിനോടാണ് ?

 പാർലമെന്റ്

4326. കാലടി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ? 

 പെരിയാർ

4327. കേരളത്തിൽ സഹ്യനു കുറുകെയുള്ള ഏറ്റവും വലിയ ചുരം? 

 പാലക്കാട് ചുരം

4328. ക്രിസ്തുവിന്റെ ജനനത്തെ സ്മരിക്കുന്ന ആഘോഷം ?

 ക്രിസ്തുമസ്

4329. പട്ടുനൂൽ പുഴുവിന്റെ ആഹാരം?

  മൾബറി ഇല

4330. കല്പനാ ചൗള മരിക്കാൻ കാരണമായ ബഹിരാകാശ വാഹനം?   

 കൊളംബിയ


4331. പിറ്റി പക്ഷിസങ്കേതം എവിടെ?

 ലക്ഷദ്വീപ്

4332. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ? 

 സിക്കന്ദ്ര

4333. ഒറീസ്സയുടെ തലസ്ഥാനം?  

 ഭുവനേശ്വർ

4334. കൈതച്ചക്ക ഗവേഷണ കേന്ദ്രം? 

 വെള്ളാനിക്കര 

4335. സ്വിറ്റ്സർലന്റിന്റെ പാർലമെന്റ് അറിയപ്പെടുന്നത്? 

 ഫെഡറൽ അസംബ്ലി 

4336. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

 ജസ്റ്റിസ് കെ.കെ. ഉഷ

4337. മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ? 

 22

4338. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥ? 

 പി. കുഞ്ഞിരാമൻനായർ

4339. മഞ്ഞിൽ ജീവിക്കുന്ന പക്ഷി?

 പെൻഗ്വിൻ

4340. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത് ?

 ഈജിപ്ത്


4341. 'ദി ലോക് ജുംബിഷ' എന്ന വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ 
സംസ്ഥാനം? 

 രാജസ്ഥാൻ

4342. ചിറകില്ലാത്ത ഒരു ഷഡ്പദം?

 മൂട്ട

4343. കേരളാ പ്രാന്റേഷൻ കോർപ്പറേഷന്റെ ആസ്ഥാനം?

 കോട്ടയം

4344. ഹിരോഷിമ ദിനം? 

 ആഗസ്റ്റ് 6

4345. ലോകഹിത വാദി എന്നറിയപ്പെടുന്നത് ? 

 ഗോപാൽ ഹരി ദേശ്മുഖ്

4346. ഓക്സിജൻ കണ്ടുപിടിച്ചത് ?

 ജെ.ബി. പ്രീസ്റ്റിലി

4347. നെല്ലിയാമ്പതി മലനിരയിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

 പടഗിരി

4348. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നത് ?

 ഇ.കെ. നായനാർ

4349. എമു എന്ന പക്ഷി ഏതു രാജ്യത്തുള്ളതാണ് ? 

 ആസ്ട്രേലിയ

4350. ഗ്രേറ്റ് എക്സ്പെക്ടേഷൻസ് രചിച്ചത് ? 

 ചാൾസ് ഡിക്കൻസ്
Post a Comment

Post a Comment