Bookmark

നാമം

 


ഒരു ദ്രവ്യത്തിന്റെയോ വസ്തുവിന്റെയോ വ്യക്തിയുടെയോ സ്ഥലത്തിന്റെയോ പേരിനെക്കുറിക്കുന്ന വാചകം ആണ് നാമം. 'പേര്' എന്ന വാക്കിന്റെ സംസ്കൃതമാണത്.

നാമത്തെ പ്രധാനമായും മൂന്നായി തിരിക്കുന്നു. 


1) ദ്രവ്യനാമം

2) ഗുണനാമം

3) ക്രിയാനാമം

1. ദ്രവ്യനാമം

ഏതെങ്കിലും ഒരു വസ്തുവിന്റെ പേരിനെ കുറിക്കുന്നതാണ് ദ്രവ്യനാമം. വസ്തു എന്നു പറയുമ്പോൾ അത് ജീവനുള്ളതോ ജീവനില്ലാത്തതോ ആകാം. സസ്യ-ജന്തു ജാതികളിൽ ഏതിനെയും ഉൾപ്പെടുത്താം. 

ഉദാ: രാമൻ,

സീത, മേശ, സൂര്യൻ, സിംഹം.


ദ്രവ്യനാമത്തിനുതന്നെ വീണ്ടും അവാന്തരവിഭാഗങ്ങളുണ്ട്.


(a) സംജ്ഞാനാമം


ഒരു പ്രത്യേക വ്യക്തിയെ കുറിക്കുന്നതാണ് സംജ്ഞാനാമം. ഇത് ഏതെങ്കിലും ഒരാളുടെ പേരിനെയാണ് സൂചിപ്പിക്കുന്നത്. 


ഉദാ: പ്രീത, രാജൻ, രാമു.


(b) സാമാന്യനാമം


ഒരു വിഭാഗത്തെയോ സമൂഹത്തെയോ സൂചിപ്പിക്കുന്നതാണ് സാമാന്യനാമം. 


ഉദാ: മനുഷ്യൻ, മൃഗം, മരം.


(c) സർവനാമം


ഒരു നാമത്തിന് പകരം പ്രയോഗിക്കുന്ന പദമാണ് സർവനാമം. 


ഉദാ: അവൻ, അവൾ, അത്.


(b) മേയനാമം


ജാതി, വ്യക്തി തുടങ്ങിയ വ്യത്യാസം ഇല്ലാത്ത പദങ്ങളെ സൂചിപ്പിക്കുന്ന നാമമാണ് മേയനാമം.


ഉദാ: വെള്ളം, മണ്ണ്, ആകാശം

2. ഗുണനാമം

ഏതെങ്കിലും വസ്തുവിന്റെയോ വ്യക്തിയുടെയോ പദാർഥത്തിന്റെയോ സവിശേഷമായ സ്വഭാവത്തെ കാണിക്കുന്നതാണ് ഗുണനാമം


ഉദാ: ധൈര്യം,സൗന്ദര്യം, തിന്മ


3. ക്രിയാനാമം

ഒരു പ്രവൃത്തിയുടെ പേരിനെ കുറിക്കുവാനാണ് ക്രിയാനാമം ഉപയോഗിക്കുന്നത്. പ്രവൃത്തി അഥവാ ക്രിയയിൽ നിന്ന് ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. 


ഉദാ: നോട്ടം,ഉറക്കം, എഴുത്ത്

Post a Comment

Post a Comment