1201. ആഹാരത്തിന്റെ മുഖ്യ ഉറവിടം ?
സസ്യങ്ങൾ
1202. നെൽകൃഷിക്കും കരിമ്പ് കൃഷിക്കും പറ്റിയ മണ്ണ് ?
കരിമണ്ണ്
1203. ബാരോമീറ്റർ എന്ത് അളക്കുവാൻ ഉപയോഗിക്കുന്നു ?
അന്തരീക്ഷ മർദ്ദം
1204. രവി ഏത് നദിയുടെ പോഷകനദിയാണ് ?
സിന്ധു
1205. ഉള്ളിൽ കഴിക്കുവാനുള്ള പോളിയോ വാക്സിൻ കണ്ടെത്തിയത് ?
ആൽബർട്ട് സാബിൻ
1206. ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ?
മെറ്റ്സാറ്റ്
1207. ഭൂമിയുടെ അപരൻ ?
ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ
1208. ഇന്ത്യ വികസിപ്പിച്ചെടുത്ത ചാര ഉപഗ്രഹം ?
സഞ്ജയ
1209. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ?
പ്ലാറ്റിനം
1210. ബൈക്കൽ തടാകം എവിടെയാണ് ?
റഷ്യ
1211. റബ്ബർപാൽ ഖനീഭവിക്കാൻ ചേർക്കുന്ന ആസിഡ് ?
ഫോമിക് ആസിഡ്
1212. ഭട്നഗർ അവാർഡ് ഏത് മേഖലയിൽ നൽകുന്നതാണ് ?
ശാസ്ത്രം
1213. കേരളത്തിലെ ആദ്യ മാലിന്യമുക്ത നഗരം ?
കോഴിക്കോട്
1214. നീലവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു ?
മത്സ്യ ഉൽപാദനം
1215. ആൾട്രാ വൈലറ്റ് തരംഗങ്ങളെ ആഗിരണം ചെയ്യാൻ കഴിവുള്ള അന്തരീക്ഷത്തിലെ ഘടകം ?
ഓസോൺ
1216 . ആരാണ് രാജ്യസഭയുടെ ചെയർമാൻ ?
വൈസ് പ്രസിഡന്റ്
1217. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി രചിച്ചതാരാണ് ?
ജവഹർലാൽ നെഹ്റു
1218. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ?
സ്വിറ്റ്സർലന്റ്
1219. മനുഷ്യൻ കണ്ടെത്തിയ ആദ്യലോഹം ?
ചെമ്പ്
1220. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം ?
ലാക്ടോ മീറ്റർ
1221. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം ?
യൂറോപ്പ്
1222. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി ?
നീലതിമിംഗലം
1223. തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ പിതാവ് ?
ക്രിസ്ത്യൻ ബർണാഡ്
1224. സാംഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവ് ?
കപിലൻ
1225. ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഡിസംബർ 1
1226. പൈനാവ് ഏതു ജില്ലയുടെ ആസ്ഥാനമാണ് ?
ഇടുക്കി
1227. ഇലക്ട്രോൺ കണ്ടെത്തിയതാര് ?
ജെ.ജെ. തോംസൺ
1228. കടുവ എന്ന് അർഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവ്?
ബാബർ
1229. വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിച്ചതുമായ സംഘടന ഏതാണ് ?
ലോബയാൻ
1230. കോർപ്പറേഷനുകളുടെ തലവൻ ?
മേയർ
1231. മുൻസിപ്പാലിറ്റിയുടെ തലവൻ ?
ചെയർമാൻ
1232. UN ഏജൻസിയായ ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം ?
റോം
1233. പഞ്ചായത്തീരാജിന്റെ പിതാവ് ?
ബെൽവന്തറായി മേത്ത
1234. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് ?
രാജസ്ഥാനിൽ (1959)
1235. ആധുനിക രാഷ്ട്രീയ ചിന്തക്ക് തുടക്കം കുറിക്കുന്ന രാജാവ് എന്ന ഗ്രന്ഥം രചിച്ചതാര് ?
മാക്യവെല്ലി
1236. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ?
ത്വക്ക്
1237. ക്യൂബിസത്തിന്റെ പിതാവ് ?
പിക്കാസോ
1238. ക്ലോണിംങ്ങിലൂടെ ആദ്യം പിറന്ന ചെമ്മരിയാടിന്റെ പേര് ?
ഡോളി
1239. പ്രതിരോധ കുത്തിവെയ്പിലുടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം ?
സ്മാൾ പോക്സ്
1240. റിക്കറ്റ്സ് ശരീരത്തിന്റെ ഏത് ഭാഗത്ത് ബാധിക്കുന്ന രോഗമാണ് ?
എല്ലുകൾ
1241. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന മറ്റൊരു രാജ്യം?
കൊറിയ
1242. ഐക്യരാഷ്ട്രസഭയ്ക്ക് പേര് നിർദ്ദേശിച്ചത് ?
റൂസ് വെൽറ്റ്
1243. ലോകത്തിൽ ഏറ്റവും കൂടുതൽ നീളമുള്ള കടൽത്തീരം എവിടെ ?
ബ്രസീലിലെ റിയോഡിജനീറ
1244. ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
കറുപ്പ്
1245. ജലത്തിനടിയിൽ ശബ്ദമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഹൈഗ്രോഫോൺ
1246. ചന്ദനമരങ്ങളുള്ള മറയൂർ ഏത് ജില്ലയിലാണ് ?
ഇടുക്കി
1247. ഭരണകാലത്ത് ഒരിക്കൽപോലും പാർലമെന്റിൽ സന്നിഹിതനാകാത്ത ഇന്ത്യൻ പ്രധാനമന്ത്രി ?
ചരൺ സിംഗ്
1248. എല്ലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയേത് ?
ഓസ്റ്റിയോളജി
1249. ചന്ദ്രനിൽ കൂടുതലായി കാണുന്ന ലോഹം ?
ടൈറ്റാനിയം
1250. ബുദ്ധജയന്തി പാർക്ക് എവിടെ ?
ഡൽഹി
1251. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തു ?
നിക്കോട്ടിൻ
1252. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആര് ?
ലാലാ ഹർദയാൽ
1253. അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത്?
മാർച്ച് 8
1254. ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
ആസാം
1255. വോട്ടേഴ്സ് ഡേ ആയി ആചരിക്കുന്നത് ഏത് ദിവസമാണ്?
ജനുവരി 25
1256. പാതിരാസൂര്യന്റെ നാട് എന്ന റിയപ്പെടുന്ന രാജ്യം ?
നോർവേ
1257. വെല്ലിങ്ടൺ ഏതു രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് ?
ന്യൂസിലൻഡ്
1258. ലോക മഹാദ്ഭുതങ്ങളിൽപ്പെട്ട പെട്ര ഏതു രാജ്യത്താണ് ?
ജോർദാൻ
1259. ഏറനാട് എക്സ്പ്രസ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് ?
മാംഗ്ലൂർ - നാഗർകോവിൽ
1260. കൈഗ അറ്റോമിക് പവർ പ്ലാന്റ് ഏതു സംസ്ഥാനത്താണ് ?
കർണാടക
1261. ബാണാസുരസാഗർ അണക്കെട്ട് ഏതു ജില്ലയിലാണ് ?
വയനാട്
1262. ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
മഹാത്മാഗാന്ധി
1263. ഐഎസ്ആർഒ സ്ഥാപിതമായ വർഷം ?
1969
1264. ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്നത് എവിടെ ?
ഡൽഹി
1265. യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ് എന്നു പറയുന്നത് ഏതു വേദത്തിലാണ് ?
അഥർവവേദം
1266. സാമ്പത്തികശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യവനിത ?
എലിനോർ ഓസ്ട്രോം (യുഎസ്)
1267. ലോക ജനസംഖ്യാ ദിനം ?
ജൂലൈ 11
1268. രക്തത്തിന്റെ പി.എച്ച്. മൂല്യം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന വാതകം ?
കാർബൺ ഡൈഓക്സൈഡ്
1269. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തു ?
ലൂസിഫെറിൻ
1270. ബെയ്ലി ബീഡ്സ് എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സൂര്യഗ്രഹണം
1271. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശവാഹനം ?
അപ്പോളോ
1272. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
കോഴിക്കോട്
1273. W എന്ന പ്രതീകമുള്ള മൂലകമേത് ?
ടങ്സ്റ്റൺ
1274. ജന്തുക്കളിൽ നട്ടെല്ല് ഇല്ലാത്ത ഏറ്റവും വലിയ ജീവി ?
ഭീമൻ സ്ക്വിഡ്
1275. രാജ്യാന്തര ജൈവവൈവിധ്യ ദിനം എന്ന് ?
മേയ് 22
1276. പ്രായപൂർത്തിയായ ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ എത്ര തവണ സ്പന്ദിക്കും ?
72 തവണ
1277. ക്ഷയരോഗത്തിനു കാരണമാകുന്ന രോഗാണു ?
ബാക്ടീരിയ
1278. 'പയോറിയ' രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ?
മോണ
1279. ഇന്ത്യൻ കാൻസർ റിസർച് സെന്റർ സ്ഥിതിചെയ്യുന്നത് എവിടെ ?
മുംബൈ
1280. അലക്കുകാരത്തിന്റെ രാസനാമം ?
സോഡിയം കാർബണേറ്റ്
1281. കത്രിക ഏതു വർഗം ഉത്തോലകത്തിൽപ്പെടുന്നു ?
ഒന്നാം വർഗം
1282. രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം ?
മഗ്നീഷ്യം
1283. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ളവയാണ് ?
ഐസോടോപ്പ്
1284. സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കുന്ന പ്രവർത്തനം ?
ന്യൂക്ലിയർ ഫ്യൂഷൻ
1285. സോഡാജലത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന വാതകം ?
കാർബൺ ഡൈഓക്സൈഡ്
1286. ഒരു വസ്തു ദ്രാവകത്തിൽ മുങ്ങുമ്പോൾ അതിനു ഭാരക്കുറവ് അനുഭവപ്പെടുന്നു. ഇതിനു കാരണമായ ബലം ?
പ്ലവക്ഷമ ബലം
1287. മാർജാര നൃത്ത രോഗത്തിനു കാരണമാകുന്ന ലോഹം ?
മെർക്കുറി
1288. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല ?
വയനാട്
1289. നെഗേവ് മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യം ?
ഇസ്രയേൽ
1290. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയത് ?
1950 ജനുവരി 26
1291. റൂർക്കേല ഇരുമ്പുരുക്കു നിർമാണശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് സ്ഥാപിച്ചത് ?
ജർമനി
1292. തേക്കടി ബോട്ടപകടം നടന്നതെന്ന് ?
2009 സെപ്റ്റംബർ 30
1293. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?
പാൻജിയ
1294. തമിഴ് സാഹിത്യത്തിന്റെ സുപ്രസിദ്ധമായ കാലഘട്ടം ?
സംഘകാലം
1295. സംഘകാലത്ത് പമ്പാനദി അറിയപ്പെട്ടിരുന്ന പേര് ?
ബാരീസ്
1296. സംഘകാല കൃതികൾ ആയ അകനാനൂറ് , പുറനാനൂറ് എന്നിവയിൽ വിവരിക്കുന്ന രാജാവ് ?
ഏഴിമലനന്ദൻ
1297. സംഘകാലത്തെ പ്രമുഖ രാജവംശം ?
ചേരരാജവംശം
1298. ഹിമാലയംവരെ ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിച്ച രാജാവ് ?
നെടുംചേരലാതൻ
1299. സംഘകാലകൃതി ആയ ചിലപതികാരം രചിച്ചത് ?
ഇളങ്കോ അടികൾ
1300. കണ്ണകിപ്രതിഷ്ഠ നടത്തുകയും , ചിലപ്പതികാരത്തിൽ വർണിക്കപ്പെടുകയും ചെയ്യുന്ന ചേരരാജാവ് ?
ചേരൻ ചെങ്കുട്ടുവൻ
1301. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്ത്വം എന്ത് ?
അറ്റോമിക് ഫ്യൂഷൻ
1302. കുമ്മായത്തിന്റെ രാസസൂത്രം എന്ത് ?
Ca(OH)2
1303. 'ഗ്രീൻ വിട്രിയോൾ' എന്ന പേരിൽ അറിയപ്പെടുന്ന രാസപദാർഥം ?
ഫെറസ് സൾഫേറ്റ്
1304. ജലത്തിന്റെ രാസനാമം എന്ത് ?
ഹൈഡ്രജൻ ഓക്സൈഡ്
1305. ന്യൂട്രോൺ കണ്ടുപിടിച്ചത് ആരാണ് ?
ജയിംസ് ചാഡ് വിക്ക്
1306. സസ്യങ്ങൾക്ക് നൈട്രജൻ ഏതു രൂപത്തിലാണ് ലഭിക്കുന്നത് ?
നൈട്രേറ്റുകളുടെ
1307. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ ആരാണ് ?
പി.എൻ. പണിക്കർ
1308. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് ?
തെന്മല (കൊല്ലം)
1309. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കോമൺവെൽത്ത് രാജ്യം ഏത് ?
ഇന്ത്യ
1310. പീഡിയോളജി എന്താണ് ?
മണ്ണിനെക്കുറിച്ചുള്ള പഠനം
1311. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
1924
1312. യു.എന്നിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് മത്സരരംഗത്തുനിന്നും പിന്മാറിയ മലയാളി ?
ശശി തരൂർ
1313. ഗായത്രീ മന്ത്രം ഏതു വേദത്തിലാണ് ?
ഋഗ്വേദം
1314. വിസ്തൃതികൊണ്ട് ഏറ്റവും വലിയ കോമൺവെൽത്ത് രാജ്യം ഏത് ?
കാനഡ
1315. ഇന്ത്യയിലെ ഉയർന്ന സൈനിക ബഹുമതി ?
പരമവീരചക്രം
1316. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ?
മുംബൈ - താന (1853 ഏപ്രിൽ16)
1317. ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ് സ്കൂൾ ?
സെന്റ് മേരീസ് ചർച്ച് ചാരിറ്റി സ്കൂൾ (ചെന്നൈ)
1318. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീംപള്ളി ?
ജുമാ മസ്ജിദ് (ഡൽഹി)
1319. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം ?
ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത)
1320. പൂജ്യമില്ലാത്ത സംഖ്യാസമ്പ്രദായം ഏത് ?
റോമൻ
1321. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞൻ ?
ബെർട്രാൻഡ് റസ്സൽ
1322. ലോഗരിതം ആവിഷ്കരിച്ചത് ആരാണ് ?
ജോൺ നേപ്പിയർ
1323. 'ഗൂഗോൾ' എന്നറിയപ്പെടുന്ന സംഖ്യ ഏതാണ് ?
10¹⁰⁰
1324. 'ഗൂഗോൾ' എന്ന സംഖ്യ ആദ്യമായി ഉപയോഗിച്ച ഗണിതശാസ്ത്രജ്ഞൻ ?
ഡോ. എഡ് വേഡ് കാസ്‌നർ
1325. ഏറ്റവും ഭാരം കുറഞ്ഞ മൂലകം ഏത് ?
ഹൈഡ്രജൻ
1326. 'തയാമിൻ' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
വിറ്റാമിൻ ബി
1327. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?
ഹൈഡ്രജൻ
1328. 'സോഡാവാട്ടർ' കണ്ടുപിടിച്ചത് ആരാണ് ?
ജോസഫ് പ്രീസ്റ്റ്ലി
1329. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം ?
കാർബൺ (3530°C)
1330. ഏറ്റവും കൂടുതൽ വിദേശശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1331. 'വൈറ്റ് റഷ്യ' എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?
ബെലറാസ്
1332. ഏറ്റവും പുരാതനവേദം ഏതാണ് ?
ഋഗ്വേദം
1333. അവസാനത്തെ വേദം ഏതാണ് ?
അഥർവവേദം
1334. ഹിന്ദുമതത്തിൽ എത്ര പുരാണങ്ങൾ ഉണ്ട് ?
18
1335. സംഗീതരൂപത്തിലുള്ള വേദം ഏതാണ് ?
സാമവേദം
1336. ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യൻ വനിത ?
കൽപന ചൗള
1337. 'ദേവഭൂമി' എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരാഞ്ചൽ
1338. ഭാരതരത്നം ആദ്യം ലഭിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
സി.വി. രാമൻ
1339. ഭാരതരത്നം ലഭിച്ച ആദ്യ വനിത ?
ഇന്ദിരാഗാന്ധി
1340. 'മൈൻ കാംഫ് ' ആരുടെ ആത്മകഥയാണ് ?
ഹിറ്റ്ലർ
1341. നെൽസൺ മണ്ടേലയുടെ ആത്മകഥ ഏത് ?
ലോങ് വാക് ടു ഫ്രീഡം
1342. 'വൈറ്റ് പ്ലേഗ്'എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
ക്ഷയം
1343. SARS ന്റെ പൂർണരൂപം എന്ത് ?
Severe Acute Respiratory Syndrome
1344. ആപ്പിളിൽ അടങ്ങിയിരിക്കുന്ന അമ്ലം ഏത് ?
മാലിക് ആസിഡ്
1345. അലക്കുകാരത്തിന്റെ രാസനാമം എന്ത് ?
സോഡിയം കാർബണേറ്റ്
1346. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
സിട്രിക് ആസിഡ്
1347. LASER - ന്റെ പൂർണരൂപമെന്താണ് ?
Light Amplification by Stimulated Emission of Radiation
1348. നൈലോൺ കണ്ടുപിടിച്ചത് ആരാണ്?
കരോതേഴ്സ് വാലസ് ഹ്യൂം
1349. ആദ്യമായി കണ്ടുപിടിച്ച കൃത്രിമനാര് ഏത് ?
റയോൺ
1350. 'ഹ്യൂമൻ ജീനോം പ്രോജക്ട് ' എന്ന ആശയത്തിന് രൂപംനല്കിയ ശാസ്ത്രജ്ഞൻ ?
വാൾട്ടർ സീൻഷീമർ
Post a Comment