Bookmark

10000 General Knowledge Questions and Answers PART 11


1501 സുന്ദർബൻ നാഷണൽ പാർക്ക് എവിടെയാണ് ? 

 പശ്ചിമബംഗാൾ 

1502. കോൺക്രീറ്റ് കണ്ടുപിടിച്ചത് ആര് ? 

 ജോസഫ് മോണിയർ (1868) 

1503. ടെലക്സ് സമ്പ്രദായം ഇന്ത്യയിൽ നിലവിൽവന്നത് എന്ന് ? 

 1963 ജൂൺ 24 

1504. ജ്യോമട്രിയുടെ പിതാവ് ആര് ?  

 യൂക്ലിഡ് 

1505. രാമാനുജസംഖ്യ എത്രയാണ് ?

 1729 

1506. ആകാശത്ത് ധ്രുവനക്ഷത്രം ഏത് ദിക്കിലാണ് കാണപ്പെടുക ?  

 വടക്ക് 

1507. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ? 

 ബൈബിൾ 

1508. മാവിന്റെ ജന്മദേശം ?

 ഇന്ത്യ 

1509. ഇലകൾക്ക് പച്ചനിറം കൊടുക്കുന്ന പദാർഥം ? 

ഹരിതകം (Chlorophyll) 

1510. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ?  

 മഗ്നീഷ്യം 

1511. തക്കാളിക്ക് ചുവപ്പുനിറം നൽകുന്ന പദാർഥം ? 

 ലൈക്കോപീൻ 

1512. കാപ്പിയുടെ ജന്മദേശം ?   

 അറേബ്യ 

1513. ചായയിൽ അടങ്ങിയിട്ടുള്ള ആൽക്കലോയ്ഡ് ഏത് ? 

 തേയിൻ 

1514. കറുപ്പ് ഏത് ചെടിയിൽ നിന്നാണ് ലഭിക്കുന്നത് ? 

 പോപ്പിച്ചെടി 

1515. ഏറ്റവും ഉയരം കൂടിയ വൃക്ഷം ?    

 റെഡ് വുഡ് (കാലിഫോർണിയ)

1516. ഏറ്റവും വലിയ 'ഫലം' ഏതാണ് ? 

 ചക്ക 

1517. പൂക്കൾക്ക് ചുവപ്പുനിറം കൊടുക്കുന്ന പദാർഥം ?  

 ആന്തോസയാനിൻ 

1518. ഏറ്റവുമധികം പോഷകസമ്പുഷ്ടമായ ഫലം ഏതാണ് ? 

 അവോകാഡോ (കലോറി മൂല്യം 740) 

1519. പാലിനെ തൈരാക്കി മാറ്റുന്ന ബാക്ടീരിയ ? 

 ലാക്ടോ ബാസില്ലസ്

1520. ഇലകളിൽ ഭക്ഷണം ശേഖരിക്കുന്ന ഒരു സസ്യം ? 

 കാബേജ് 

1521. ബാക്ടീരിയ സസ്യമാണെന്ന് തെളിയിച്ചത് ആര് ? 

 കാൾ വിൽഹെം വോൺ നിഗോൾ 

1522. ഏറ്റവും വലിയ പൂവ് ഏതാണ് ? 

 റഫ്ലേഷ്യ 

1523. ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആര് ? 

 ആൽബർട്ട് സാബിൻ 

1524. ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് ആരാണ് ?  

 ക്രിസ്ത്യൻ ബർണാഡ് 

1525. ഗർഭസ്ഥശിശുവിനെ കുലുക്കങ്ങളിൽനിന്ന്   സംരക്ഷിക്കുന്നതെന്ത് ?  

 അമ്നിയോട്ടിക് ദ്രവം 

1526. മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ? 

 22

1527. വിശപ്പ് നിയന്ത്രിക്കുന്ന ശരീരഭാഗം ഏത് ?  

 ഹൈപ്പോതലാമസിലെ അപ്പിസ്റ്റാറ്റ് 

1528. രക്തചംക്രമണം കണ്ടുപിടിച്ചത് ആര് ? 

 വില്യം ഹാർവെ 

1529. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ത്വക്ക് നിർമിക്കുന്ന വിറ്റാമിൻ ഏത് ? 

 വിറ്റാമിൻ D 

1530. മനുഷ്യന്റെ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ? 

 33 

1531. കണ്ണുനീർ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏതാണ് ? 

 ലാക്രിമൽ ഗ്രന്ഥി 

1532. 'സ്കർവി' ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത് ?  

 വിറ്റാമിൻ C 

1533. ഉമിനീരിൽ അടങ്ങിയിട്ടുള്ള എൻസൈം ഏതാണ് ? 

 ടയലിൻ 

1534. കാൽസിഫെറോൾ എന്നത് ഏതു വിറ്റാമിനാണ് ? 

 വിറ്റാമിൻ D 

1535. ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു ?  

 ജോർജ് കാനിങ് പ്രഭു

1536. ശരീരത്തിലെ ഏറ്റവും വലിയ പേശി ? 

 ഗ്ലൂട്ടസ് മാക്സിമസ് 

1537. മനുഷ്യശരീരത്തിൽ എത്ര എല്ലുകളുണ്ട് ? 

 206

1538. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ് ? 

 തുടയെല്ല് 

1539. തലകുത്തി മറിഞ്ഞ് സഞ്ചരിക്കുന്ന ജീവി ഏതാണ് ?  

 ഹൈഡ്ര 

1540. 'പോമോളജി (Pomology) എന്താണ് ?  

 പഴവർഗങ്ങളെക്കുറിച്ചുള്ള പഠനം 

1541. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി ? 

 ആമ 

1542. ഹരിതകം ഉള്ള ഒരു ജന്തു ? 

 യുഗ്ലീന

1543. കുഷ്ഠരോഗം പരത്തുന്ന രോഗാണു ? 

 മൈക്രോബാക്ടീരിയം ലെപ്രേ 

1544. നൃത്തം ചെയ്യുന്ന ഷഡ്പദം ഏതാണ് ? 

 തേനീച്ച 

1545. മുട്ടയിടാനായി കൂടുണ്ടാക്കുന്ന പാമ്പ് ? 

 രാജവെമ്പാല 

1546. നീലരക്തമുള്ള ജീവികൾ ഏതാണ് ? 

 മൊളസ്കുകൾ 

1547. മലമ്പനി പരത്തുന്ന കൊതുക് ഏത് ? 

 അനോഫിലസ് 

1548. അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ആൺപക്ഷി ഏതാണ് ? 

 പെൻഗ്വിൻ  

1549. മന്തുരോഗം പരത്തുന്ന കൊതുക് ഏതാണ് ? 

 ക്യൂലക്സ്

1550. തക്കാളിയുടെ ശാസ്ത്രീയനാമം ?  

 ലൈക്കോപെർസിക്കം എസ്ക്കുലെന്തം

1551. 'അലിയം സെപ' എന്തിന്റെ ശാസ്ത്രീയനാമമാണ് ? 

 ചുവന്നുള്ളി

1552. കശുമാവിന്റെ ജന്മദേശം ?    

 ബ്രസീൽ 

1553. പച്ചമുളകിന്റെ ജന്മദേശം ?  

 പോർച്ചുഗൽ 

1554. പടവലത്തിന്റെ ജന്മദേശം ?  

 ഇന്ത്യ 

1555. മരച്ചീനിയുടെ ശാസ്ത്രീയനാമം ? 

 മാനിഹോട്ട് എസ്ക്കുലെന്ത 

1556. 'ഇന്ത്യയുടെ പാൽത്തൊട്ടി ' എന്നറിയപ്പെടുന്ന സംസ്ഥാനം ?  

 ഹരിയാന 

1557. ' ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം ?  

 കേരളം 

1558. ദേശീയ നെല്ലുഗവേഷണകേന്ദ്രം എവിടെയാണ് ? 

 കട്ടക്ക് (ഒറീസ) 

1559. അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രം എവിടെയാണ് ? 

 മനില (ഫിലിപ്പൈൻസ്) 

1560. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഹോക്കി ടൂർണമെന്റ് ?  

 ബെയ്റ്റൺ കപ്പ് 

1561. 'മൈ സൈഡ്' ആരുടെ ആത്മകഥയാണ് ? 

 ഡേവിഡ് ബെക്കാം (ഇംഗ്ലീഷ് ഫുട്ബോളർ) 

1562. ഏതു പ്രശസ്ത ഫുട്ബോൾ താരത്തിന്റെ മുഴുവൻ പേരാണ് എഡ്സൺ അറാന്റസ് ദൊ നാസിമെന്റോ ? 

 പെലെ 

1563. പ്രഥമ ഹോക്കി ലോകകപ്പ് നടന്നത് എവിടെ ? 

 ബാഴ്സിലോണ (1971) 

1564. 'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്ന ഇന്ത്യക്കാരൻ ? 

ധ്യാൻചന്ദ് 

1565. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി ? 

 പെരിയാർ 

1566. കൃത്രിമ ജീൻ ഉൽപാദിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ?  

 ഹർഗോവിന്ദ് ഖുരാന 

1567. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള കേരളത്തിലെ ജില്ല ? 

 പാലക്കാട്

1568. കർണാടകത്തിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി ? 

 കബനി 

1569. ഇന്ത്യയിലെ 'വജ്രനഗരം' ഏതാണ് ? 

 സൂററ്റ്  

1570. 'ഗദ്ദിക' കേരളത്തിലെ ഏതു ജില്ലയിലെ കലാരൂപമാണ് ? 

 വയനാട്

1571. ഭാരതരത്നം ലഭിച്ചിട്ടുള്ള കേരള ഗവർണർ ആരായിരുന്നു ? 

 വി.വി. ഗിരി

1572. 'മ്യൂറൽ പഗോഡ' എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം ?  

 പത്മനാഭപുരം കൊട്ടാരം 

1573. അന്തർവാഹിനിയിൽ യാത്ര ചെയ്ത ആദ്യത്തെ ഇന്ത്യൻ  രാഷ്ട്രപതി ? 

 എ.പി.ജെ. അബ്ദുൾകലാം 

1574. കേരളത്തിനകത്തുള്ള , കേരളത്തിന്റെ ഭാഗമല്ലാത്ത പ്രദേശം ? 

 മാഹി 

1575. കൊച്ചി തുറമുഖത്തിന്റെ ശില്പി ?  

 റോബർട്ട് ബ്രിസ്റ്റോ 

1576. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജന്തു ? 

 പാമ്പ് 

1577. കാലിൽ ശ്രവണേന്ദ്രിയമുള്ള ജീവി ? 

 ചീവീട് 

1578. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വിമാനം ? 

 രാജഹംസ് 

1579. യു.എന്നിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി ? 

 മാതാ അമൃതാനന്ദമയി 

1580. ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യം ? 

 കാനഡ

1581. 'തോറ്റംപാട്ടുകൾ' ഏത് അനുഷ്ഠാനകലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ? 

 തെയ്യം 

1582. ലോകത്തിലെ ഏറ്റവും വലിയ ഓഹരിവിപണി എവിടെയാണ് ?  

 ടോക്കിയോ 

1583. ലോകവ്യാപാരസംഘടനയുടെ ആസ്ഥാനം ? 

 ജനീവ 

1584. പാലിന് വെള്ളനിറം കൊടുക്കുന്ന ഘടകം ? 

 കേസിൻ 

1585. കാൻസർ ബാധിക്കാത്ത മനുഷ്യശരീരഭാഗം ? 

 ഹൃദയം 

1586. മരം കയറുന്ന മത്സ്യമേതാണ് ?  

 അനാബസ് 

1587. ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴം ? 

 ആപ്പിൾ 

1588 . ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ് ? 

 നന്ദലാൽ ബോസ് 

1589. ദേശീയ തപാൽദിനം എന്നാണ് ?  

 ഒക്ടോബർ 10 

1590. ലോകത്തിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? 

 ബ്രിട്ടൻ

1591. തപാൽ സ്റ്റാമ്പിൽ പേരുവെക്കാത്ത രാജ്യം ? 

 ബ്രിട്ടൻ 

1592. ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണകേന്ദ്രം ? 

 വിശാഖപട്ടണം 

1593. തലച്ചോറ് സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം ഏത് ? 

 കപാലം 

1594. മനുഷ്യശരീരത്തിൽ വിറ്റാമിൻ A ഏറ്റവും കൂടുതൽ സംഭരിക്കുന്ന അവയവം ? 

 കരൾ 

1595. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികൾ ഉണ്ട് ? 

 14

1596. ലോകത്തിലെ ഏക ജൂതരാഷ്ട്രം ? 

 ഇസ്രായേൽ 

1597. കേരളപിറവി എന്ന് ? 

 1956 നവംബർ 1 

1598. കേരളത്തിലെ ഏക ഡ്രൈവ് - ഇൻ ബീച്ച് ഏതാണ് ? 

 മുഴപ്പിലങ്ങാട് ബീച്ച്

1599. അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ?   

 ബൈബിൾ 

1600. കോർബെറ്റ് നാഷണൽ പാർക്ക് എവിടെയാണ് ? 

 ബീഹാർ

1601. ഏതു ഭാഷയിലാണ് യേശുക്രിസ്തു പ്രബോധനം നടത്തിയിരുന്നത് ? 

 
അരാമ്യ 

1602. ശ്രീബുദ്ധൻ ഏതു ഭാഷയിലാണ് തന്റെ പ്രബോധനങ്ങൾ നടത്തിയിരുന്നത് ? 

 പാലി 

1603. ജൂതന്മാരുടെ പുതുവർഷത്തെ എന്താണു വിളിക്കുന്നത് ? 

 റോഷ് - ഹ - ഷാനാ 

1604. 'ഇലിയഡി'ലെ ദിവ്യസന്ദേശകൻ ആര് ? 

 ഇറിസ് 

1605. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ? 

 കാഗസ് കി ഫൂൽ 

1606. ടെലിവിഷൻ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങിയത് എന്നാണ് ? 

 15 - 9 -1959 

1607. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രം ഏതാണ് ?  

 എറൗണ്ട് ദി വേൾഡ് 

1608. ഇന്ത്യൻ സിനിമയിലെ ആദ്യ നടി ആര് ? 

 ദേവികാറാണി 

1609. ഫൂലൻദേവിയുടെ ജീവിതകഥ ആസ്പദമാക്കി നിർമിച്ച ചിത്രം ?

 ബാൻഡിറ്റ് ക്വീൻ

1610. ഇന്ത്യക്ക് ആദ്യമായി ഒളിമ്പിക്സ് ഹോക്കി സ്വർണം കിട്ടിയത് ഏതു വർഷം ? 

 1928 (ആംസ്റ്റർഡാം ഒളിമ്പിക്സ്) 


1611. ഒളിമ്പിക്സ് മുദ്രാവാക്യം എന്താണ് ? 

 'കൂടുതൽ വേഗം , കൂടുതൽ ഉയരം , കൂടുതൽ ശക്തി' 

1612. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് ? 

 പിയറി ഡി. കുബെർട്ടിൻ 

1613. വലംകൈയന്മാരുടെ മാത്രം കളി ഏതാണ് ? 

 പോളോ 

1614. ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയം ? 

Braboume Stadium, Mumbai 

1615. ബങ്കർ , ചക്കർ , മാലറ്റ് ഇവ ഏതു കളിയുമായി ബന്ധപ്പെട്ട സംജ്ഞകളാണ് ? 

പോളോ 

1616. ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ? 

 1951

1617. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ ഇന്ത്യക്കാരൻ ? 

 കെ.എസ്. മഹാരാജ രഞ്ജിത് സിംഗ്ജി 

1618. ബഹിരാകാശത്തിൽ ആദ്യമെത്തിയ മൃഗം ഏത് ? 

 ലെയ്ക്ക എന്ന നായ 

1619. ചന്ദ്രനിൽ ആദ്യമായി നടന്നതാര് ? 

 നീൽ ആംസ്ട്രോങ് 

1620. ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ? 

 സനിയസ് 


1621. ഏറ്റവും വലിയ വാൽനക്ഷത്രം ഏത് ? 

 ഹോൽമസ് വാൽനക്ഷത്രം 

1622. ആദ്യ ബഹിരാകാശസഞ്ചാരി ആരാണ് ? 

 യൂറിഗഗാറിൻ 

1623. ബഹിരാകാശയാത്രയ്ക്കിടെ മരിച്ച ആദ്യ വ്യക്തി ? 

 കേണൽ കൊമെറോവ് 

1624. ഇന്ത്യയുടെ ആദ്യ ബഹിരാകാശസഞ്ചാരി ആര് ?  

 രാകേഷ് ശർമ 

1625. പിന്നോട്ട് കറങ്ങുന്ന ഗ്രഹമേത് ?  

 ശുക്രൻ 

1626. 'ചുവന്ന ഗ്രഹം' ഏതാണ് ? 

ചൊവ്വ 

1627. ഏറ്റവും ചൂട് കൂടിയ ഗ്രഹം ?  
 
ശുക്രൻ 

1628. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ? 

 ബുധൻ 

1629. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ? 

 ലെയ്ക്ക് സുപ്പീരിയർ (അമേരിക്ക) 

1630. ഏറ്റവും ആഴംകൂടിയ സമുദ്രം ?  

 പസഫിക് സമുദ്രം 


1631. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം ?

 യൂറോപ്പ് 

1632. ഇന്ത്യയിലെ ലാവാ പീഠഭൂമി ഏതാണ് ? 

 ഡക്കാൻ പീഠഭൂമി 

1633. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ? 

 സഹാറ 

1634. ഏറ്റവും ഉയരമുള്ള കൊടുമുടി ?  

 എവറസ്‌റ്റ് 

1635. വൈദ്യുതകാന്തം ആദ്യമായി ഉണ്ടാക്കിയത് ? 

 വില്യം സ്‌റ്റർജർ 

1636. വൈദ്യുത ബൾബ് കണ്ടുപിടിച്ചതാര് ? 

 തോമസ് ആൽവാ എഡിസൺ 

1637. പ്രകാശോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ? 

 ഫോട്ടോ ഇലക്ട്രിക് സെൽ 

1638. ഫിസിക്സിന് ആദ്യ നോബൽ സമ്മാനം നേടിയതാര് ? 

 റോൺജൻ 

1639. ന്യൂട്രോൺ ഇല്ലാത്ത മൂലകം ?  

 ഹൈഡ്രജൻ 

1640. ആറ്റത്തിലെ ചലിക്കുന്ന കണങ്ങൾ ? 

 ഇലക്ട്രോണുകൾ 


1641. സാധാരണ ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം ?  

 ആർഗോൺ 

1642. വൈദ്യുതചാലകമായ അലോഹം ? 

 ഗ്രാഫൈറ്റ് 

1643. സൂര്യതാപം അളക്കാനുള്ള ഉപകരണം ? 

 പൈറോമീറ്റർ

1644. ലോഹങ്ങളെ മുറിക്കാൻ ഉപയോഗിക്കുന്ന പ്രകാശരശ്മി ?  

 ലേസർ രശ്മി 

1645. ലോക പാർപ്പിട ദിനം ?  

 ഒക്ടോബർ 3 

1646. ലോക ഭക്ഷ്യദിനം ? 

 ഒക്ടോബർ 16 

1647. വൈക്കം സത്യാഗ്രഹം നടന്നത് ഏതു വർഷമാണ് ? 

 1924

1648 . ലോകത്തിലെ ആദ്യത്തെ ത്രിമാനചിത്രം ? 

 The Power of Love (1922) 

1649. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യകേന്ദ്രം ? 

 ദക്ഷിണ ഗംഗോത്രി (1984) 

1650. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം ഉൽപാദിപ്പിക്കുന്ന 
സംസ്ഥാനം ? 

 ഗുജറാത്ത്

Post a Comment

Post a Comment